റിപ്പബ്ലിക് ദിന പരേഡ് : 15 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ക്ക് അവതരണാനുമതി, കേരളം നിര്‍ദേശം സമര്‍പ്പിച്ചില്ല

ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നില്ല. 2023ല്‍ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവില്‍ കേരളം അവതരിപ്പിച്ചത്.