ന്യൂഡൽഹി : പ്രശസ്തസംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. ഇന്നുവൈകിട്ട്ആറരയോടെയിരുന്നു മരണം സംഭവിച്ചത്. വൃക്കസംബന്ധമായപ്രശ്‌നങ്ങൾക്ക്ചികിത്സയിലിരിക്കെ തൊണ്ണൂറാമത്തെ വയസ്സിലാണ് അന്ത്യം. ഈ മാസം പതിനാലിനായിരുന്നു അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം.
ശ്യാംബെനഗലിന്റെമരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട്സ്ഥിരീകരിച്ചു.ഡിസംബർ14-ന്സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ജന്മദിനംആഘോഷിച്ചിരുന്നു.
അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്യാംബെനഗൽപ്രശസ്തനായിരുന്നു.ഇന്ത്യൻസിനിമയ്ക്ക്നൽകിയസംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.