കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ പതിനഞ്ചടിയോളം താഴേക്ക് വീണ് പരിക്കേറ്റ വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിനിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വൈകാതെ കൊച്ചിയില്‍ എത്തുമെന്ന് മന്ത്രി വെളിപ്പെടുത്തി.കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുക. കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്‌ദ്ധര്‍ സംഘത്തിലുണ്ട്റിനെയില്‍ ഉള്ള ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരിക്കും.ഉമ തോമസിന് തലയ്‌ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.