ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ മാതൃകയായ മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ജെ.ഡി.റ്റി ഇസ്‌ലാം പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ.  പി.സി.അന്‍വര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് മീരാൻ്റെ സഹകരണത്തോടെയാണ് ഈ പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. “മികച്ച ആരോഗ്യസേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോക്ക് സമർപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ലിവർ സെന്റർ വരുംദിവസങ്ങളിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഫിറോസ് മീരാൻ, ഡയറക്ടർ, ഗ്രൂപ്പ് മീരാൻ , സി. എ ഹാരിഫ്, സെക്രട്ടറി, ജെ.ഡി.റ്റി ഇസ്‌ലാം
ഇ.വി. ലുഖ്‌മാൻ, വൈസ് പ്രസിഡൻ്റ്, ജെ.ഡി.റ്റി ഇസ്‌ലാം , മുഹമ്മദ് ജസീൽ എൻ. , ഗ്രൂപ്പ് ജനറൽ മാനേജർ, ഇഖ്‌റ ഹോസ്പിറ്റൽ , എം.കെ മുഹമ്മദ് അലി എക്സിക്യൂട്ടിവ് മെമ്പർ, ജെ.ഡി.റ്റി ഇസ്‌ലാം. എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണ ജോര്‍ജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി.മാർ, എം.എൽ.എ.മാർ, മേയർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

വിപ്ലവകരമായ മാറ്റങ്ങളുമായി ലിവർ സെന്റർ

ഏഴ് അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 30 കിടക്കകളുള്ള ഇന്റന്‍സീവ് കെയർ യൂണിറ്റ് (ICU), നൂതന ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ എന്നിവയാണ് പുതിയ ബ്ലോക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. കിഡ്‌നി ചികിത്സാ രംഗത്ത് ഇഖ്‌റ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ കരൾ രോഗ ചികിത്സയിലും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാരുണ്യത്തിന്റെ ഇഖ്‌റ മാതൃക

ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്‌റ, രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന സ്വകാര്യ ആശുപത്രികളിൽ ഒന്നാണ്. ഇതുവരെ 1200ലധികം പേർക്ക് ഇവിടെ ശസ്ത്രക്രിയ പൂർത്തിയാക്കി. കോവിഡ് കാലത്ത് 6000-ത്തിലധികം പേർക്ക് സൗജന്യ ചികിത്സ നൽകിയും ആശുപത്രി ശ്രദ്ധ നേടിയിരുന്നു.


ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നു മുതൽ രണ്ടാഴ്ചക്കാലം ഇഖ്റ കാമ്പസിൽ  മെഡിക്കൽ എക്സിബിഷൻ, ആരോഗ്യ സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കും.

Ultrabet