ശ്രീകണ്ഠേശ്വരക്ഷേത്രം ശിവരാത്രി ഉത്സവംകൊടിയേറ്റം എട്ടിന് തെപ്പോത്സവം 14-ന്

കോഴിക്കോട് : ശ്രീകണ്ഠേശ്വ രക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഫെബ്രുവരി എട്ടു മുതൽ 15-വരെ നടക്കുമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ പത്രസമ്മേ ളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 7.30-ന് പറവൂർ രാകേഷ് തന്ത്രിയുടെയും കെ.വി. ഷിബു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറും. തു ടർന്ന്, കൊടിയേറ്റസദ്യ നടക്കും. സദ്യയ്ക്ക് ശേഷം ശ്രീലയ മ്യൂസിക് ബാൻഡിന്റെ മെഗാ ഗാനമേളയുണ്ടാകും.


ഉത്സവദിനങ്ങളിൽ എല്ലാ ദിവസങ്ങളിലും രാവിലെ വേദജപവും ശിവസഹസ്ര നാമ പാരായണവും ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരങ്ങളിൽ ഭജനയും വിവിധ പ്രാദേശിക കമ്മിറ്റികളുടെ ആഘോഷവരവും ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും രാത്രി പ്രശസ്ത കലാസംഘ ങ്ങളുടെ കലാപരിപാടികളും ഉണ്ടാവും.
ഒൻപതിന് രാത്രി എട്ടിന് സപര്യ കലാക്ഷേത്രയുടെ കലാവിരുന്നും മലയാളി നാടകസംഘത്തിൻ്റെ ‘ശിവം’ നാടകവും പത്തിന് വൈകീട്ട് ആറിന് കെ.വി.എസ്. ബാബു നയിക്കുന്ന സംഗീതികയുടെ ശാസ്ത്രീയസംഗീതക്കച്ചേരിയും കണ്ണൻ ജി. നാഥും സംഘവും ഒരുക്കുന്ന ഭക്തിസംഗീ തസന്ധ്യയും ഉണ്ടാകും. 11ന് രാത്രി സിനിമാനടി അമ്പിളിദേവിയുടെ നൃത്തവും
ഫെബ്രുവരി 12 വൈകുന്നേരം കലാമണ്ഡലം എഴുവന്നൂർ അനിലിന്റെ ഗുരുദേവചരി തം ചാക്യാർകൂത്തും 13-ന് വൈകുന്നേരം കലാമണ്ഡലം അദ്വൈതനാഥിൻ്റെ കല്യാ ണസൗഗന്ധികം ഓട്ടൻതുള്ളലും ഉണർത്ത് ഫോക് ബാൻഡ് ചാലക്കുടി ഒരുക്കുന്ന നാടൻപാട്ട് കലാവിരുന്നും നടക്കും. 14-ന് ശനിയാഴ്ച വൈകീട്ട് 4.30-ന് ക്ഷേത്ര കുളത്തിൽ തെപ്പോത്സവവും തുടർന്ന് പൂരം പ്രമാണിമാരുടെ നേതൃത്വത്തിൽ 51 വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേ ജർസെറ്റ് പഞ്ചവാദ്യവും നടക്കും. രാത്രി 10-നാണ് പള്ളിവേട്ട.
15-ന് മഹാശിവരാത്രിദിനത്തിൽ ശിവ സഹസ്രനാമാർച്ചന, സോപാനസംഗീതം എന്നിവയ്ക്ക് ശേഷം ആറാട്ടും കൊടിയിറക്കലും നടക്കും. തുടർന്ന് ഗോകുൽ ഗോ പകുമാർ, കീർത്തന, ദേവനന്ദ, നയൻ ജെ. ഷാ എന്നിവർ നയിക്കുന്ന മെഗാ ഗാനമേളയും ഉണ്ടാകും.പത്രസമ്മേളന ത്തിൽ ക്ഷേത്രയോഗം ഭാരവാഹികളായ സുരേഷ്ബാബു എടക്കോത്ത്, കെ.വി. അരുൺ, എം.പി. രമേശ്, സജീവ് സുന്ദർ കാശ്മിക്കണ്ടി, പി.പി. മുകുന്ദൻ, പുത്തൂർമഠം ചന്ദ്രൻ, മുരളീധരൻ ലൂമിനസ് എന്നിവരും സംസാരിച്ചു.