എ.കെ.ജി സെന്റർ ഭൂമി അളക്കൽ ഇന്ന്; ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പ് നടപടി

തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസും സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിൽ നിർണായക നടപടിയുമായി റവന്യൂ വകുപ്പ്. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് (ഒക്ടോബർ 6) രാവിലെ 10 മണി മുതൽ ഭൂമി അളന്ന് അതിർത്തി നിർണയിക്കുന്ന നടപടികൾ ആരംഭിക്കും. തിരുവനന്തപുരം തഹസിൽദാറിന്റെ നേതൃത്വത്തിലാണ് സർവേ.