24നും 25നും ട്രെയിനുകൾ വഴി മാറിയോടും; ചില സ്റ്റോപ്പുകൾ ഒഴിവാക്കി
പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 24, 25 തീയതികളിൽ ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. 24ന് പുറപ്പെടുന്ന ടാറ്റാനഗർ–എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.
25ന് ചെന്നൈ സെൻട്രൽ–തിരുവനന്തപുരം മാവേലി എക്‌സ്പ്രസും ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് തുടങ്ങിയ സ്റ്റോപ്പുകളിൽ മാറ്റമുണ്ടാകും. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
