ശബരിമലയില്‍ കാനന പാതയില്‍ നിയന്ത്രണം

മഴ കനത്തതോടെ ശബരിമലയില്‍ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.