കളർകോട് വാഹനാപകടം; മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് നടക്കും.…

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇന്ന് കൂടി ലഭിക്കും. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതൽ തുടരുന്ന മഴയിൽ കാസർകോട്, കോഴിക്കോട്, തൃശൂർ…

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്‌സ് കറന്‍സിയെക്കുറിച്ച് നല്‍കിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവ വലിയ അളവോളം രൂപയുടെ…

ശബരിമലയിലെ ഹോട്ടലുകളികർശന പരിശോധന; 10 ദിവസം’ 49 കേസ്, 3,91,000 രൂപ പിഴ,

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും…

മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു, നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ : കണ്ണൂരിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കണ്ണൂര്‍ അങ്ങാടിക്കടവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലേക്ക് കുത്തനെ…

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി,…

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബോഗയ്ന്‍വില്ല ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബര്‍ 13 മുതല്‍ സോണി ലൈവ് പ്ലാറ്റ്‌ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല…

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട്…

ശബരിമലയില്‍ കാനന പാതയില്‍ നിയന്ത്രണം

മഴ കനത്തതോടെ ശബരിമലയില്‍ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട്ടിൽ പ്രളയക്കെടുതി; 13 മരണം

തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം, 9 ജില്ലകളില്‍ സ്കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കിചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രാവിലെ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടങ്ങി. ഒൻപത് ജില്ലകളില്‍…