ബക്രീദ് കാലത്ത് മില്‍മ വിറ്റഴിച്ചത്36.52 ലക്ഷം ലിറ്റര്‍ പാലും 6.66 ലക്ഷം കിലോ തൈരും

കോഴിക്കോട്: ബക്രീദ് കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മലബാര്‍ മില്‍മ. കഴിഞ്ഞ ബക്രീദ് കാലത്തെക്കാള്‍ പാല്‍ 8.36 ശതമാനവും തൈര് 16.53 ശതമാനവും വില്‍പ്പന വളര്‍ച്ച നേടി. ബക്രീദിനോടനുബന്ധിച്ച നാലു ദിവസങ്ങളിലായി 36.52 ലക്ഷം ലിറ്റര്‍ പാലും 6.66 ലക്ഷം കിലോഗ്രാം തൈരും വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 33.70 ലക്ഷം ലിറ്റര്‍ പാലും 5.71 ലക്ഷം കിലോഗ്രാം തൈരുമായിരുന്നു വില്‍പ്പന. .

ബക്രീദിനോടനബന്ധിച്ച് 16,119 കിലോഗ്രാം പേഡ, 1,86,358 കിലോഗ്രാം നെയ്യ്, 5,902 കിലോഗ്രാം ബട്ടറും, 10,536 കിലോഗ്രാം പാലടയും 99,928 ലിറ്റര്‍ ഐസ്‌ക്രീമും 14,121 കിലോഗ്രാം ഡെ ടു ഡേ ഡെയറി വൈറ്റ്‌നറും, 3,411 കിലോഗ്രാം പനീറും മില്‍മ വില്‍പ്പന നടത്തി. മില്‍മയുടെ സമഗ്രമായ മാര്‍ക്കറ്റിംഗ് സംവിധാനവും മില്‍മ ഉത്പ്പന്നങ്ങളോട് ഉപഭോക്താക്കളിലുള്ള വര്‍ദ്ധിച്ച ആഭിമുഖ്യവുമാണ് ഈ വളര്‍ച്ചക്ക് പിന്നിലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് എന്നിവര്‍ അറിയിച്ചു.

onwin