മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ…

ബി.എസ്‌സി. നഴ്‌സിംഗ് – പാരാമെഡിക്കൽ കോഴ്സുകൾ: അലോട്ട്‌മെന്റ് 27-ന്

2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്,  മറ്റ്  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്‌സിംഗ് കോളേജിലേക്കും  പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ  അലോട്ട്‌മെന്റ് നവംബർ 27-ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26 വൈകിട്ട്…

പ്രവാസി ക്ഷേമനിധി: വിദേശത്തു നിന്നു വിളിക്കാന്‍ പ്രത്യേക നമ്പര്‍

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തു നിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. ബി. ഗീതാലക്ഷ്മി അറിയിച്ചു. ഇന്ത്യയില്‍ നിന്നും 1800-8908281 എന്ന ടോള്‍ഫ്രീ നമ്പരില്‍…

29ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന്…

കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡൻ്റ്സ് അവാർഡ് പ്രോഗ്രാമുമായി സൈലം

സൈലം അവാർഡ്‌സിൻ്റെ മൂന്നാമത്തെ എഡിഷൻ നവംബർ 24 ന് കോഴിക്കോട്ട് നടക്കുകയാണ്. സൈലത്തിൽ നിന്നും മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളും, സി.എ. എ.സി.സി.എ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ സൈലം വിദ്യാർഥികളുമാണ് ചടങ്ങിൽ ആദരിക്കപ്പെടുക. കേരളത്തിലെ ഏറ്റവും…

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളേജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി. ആര്‍…

ഭക്തർക്ക് സഹായമായി ഫിസിയോതെറാപ്പി സെൻ്ററുകൾ

മലകയറി വരുമ്പോൾ മസിൽ വലിഞ്ഞു മുറുകൽ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ സഹായിക്കാൻ ഫിസിയോതെറാപ്പി സെൻ്ററുകൾ രണ്ടിടത്ത് പ്രവർത്തിക്കുന്നു. ശബരീ പീഢത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുള്ളത്.മസിൽ കോച്ചിവലിക്കൽ, ഉളുക്ക്,…

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത. 26-ാം തീയതി കഴിഞ്ഞാൽ മഴ കൂടുതൽ സജീവമായേക്കുമെന്നും കാലാവസ്ഥ അറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി തീവ്ര ന്യൂനമർദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി…

വിദ്യാർഥികൾക്ക് നോട്സ് വാട്ട്‌സാപ്പിലൂടെ നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്‌സാപ്പ്‌പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മിഷന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മിഷന്റെ നിർദേശം. കുട്ടികൾക്ക് നേരിട്ട്…

ഹരിവരാസനം റേഡിയോ ‘ഓണാ’യില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കാൻ ഉദ്ദേശിച്ച റേഡിയോ ഹരിവരാസനം പദ്ധതി ഉപേക്ഷിച്ചു. റേഡിയോ നടത്താൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഏഴു മാധ്യമസ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഒക്ടോബർ 28 നാണ് മുദ്രവച്ച ബിഡുകൾ തുറന്നത്. ഓരോ സ്ഥാപനവും ബിഡിൽ കാണിച്ച തുക എല്ലാവരുടെയും മുന്നിൽ…