കൊച്ചി : മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് .ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി…
Category: Uncategorized
ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി,…
പുഷ്പ 2 റിലീസ് തിരക്കില്‍ യുവതിയുടെ മരണം; നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.…
ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത
സാധ്യതയുണ്ട്.
ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു.
കേരളത്തിലും ഈ മാസം 12 മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; കോഴിക്കോട് ഇരുപതുകാരന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ്ചി ത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു.ഡിഫന്റര്‍…
ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വര്‍ഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണര്‍
ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.
ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.
ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയില്‍ നെഗറ്റീവ് മാർക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്ബോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പൊലീസിന്‍റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
വെറും 30 മിനുട്ടില്‍ ബെംഗളൂരു-ചെന്നൈ യാത്ര ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജo
ചെന്നൈ : ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിര്‍മ്മാണം പൂര്‍ത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മ.മീറ്റര്‍ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്…
മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട്
കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ…
വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ച് മാസം മാത്രമെ ആയിട്ടുള്ളൂ. പരിചയക്കുറവും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന…
ശബരിമലതീർഥാടകരുടെ ബസ് ലോറിയുമായികൂട്ടിയി ടിച്ച്താഴ്ചയിലേക്ക്മറിഞ്ഞു; ഒരാൾമരിച്ചു,30ഓളംപേർക്ക് പരിക്ക് ഇന്ന് പുലർച്ചെ മൂന്ന രയോടെയായിരുന്നുഅപകടം.
കൊല്ലം:ആര്യങ്കാവിൽശബരിമലതീർഥാടകർസഞ്ചരിച്ചിരുന്നബസ്അപകടത്തിൽപ്പെട്ട്ഒരാൾമരിച്ചു.സേലംസ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായികൂട്ടിയിടിച്ച്താഴ്ചയിലേക്ക്മറിയുകയായിരുന്നു.സേലംസ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെമൂന്നരയോടെയായിരുന്നുഅപകടം. മുപ്പതോളംപേർക്ക്പരിക്കേറ്റു.പരിക്കേറ്റവരെപുനലൂർ താലൂക്കാശുപത്രിയിൽപ്രവേശിപ്പിച്ചു.ഇടിയുടെആഘാതത്തിൽറോഡിലെകൈവരി തകർത്ത് ലോറി താഴ്ചയിലേക്ക്മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെനിലഗുരുതരമാണ്.ബസിലുണ്ടായിരുന്നആളാണ് മരിച്ചത്.പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനംനടത്തിയത്