ആലപ്പുഴ: കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിൽ പിടിയിലായത് രണ്ട് കൊടും ക്രിമിനലുകൾ. പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളികളെയാണ് ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ കറുപ്പയ്യ, നാഗരാജു എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്തത്.
Category: Uncategorized
തിരുപ്പിറവിയുടെഓർമ്മ പുതുക്കി ഇന്ന്ക്രിസ്മസ്;ക്രൈസ്തവ ദേവാലയങ്ങളിൽപ്രത്യേക പ്രാർത്ഥനകൾ
തിരുവനന്തപുരം:യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കിലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന്ക്രിസ്മസ്ആഘോഷിക്കുന്നു.ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും.പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു. ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവദേവാലയങ്ങളിൽപ്രത്യേകപ്രാർത്ഥനകളുംകുര്‍ബാനയും നടന്നു.തിരുവനന്തപുരം പട്ടംസെന്‍റ്മേരീസ് കത്തീഡ്രലിൽ കുർബാനക്ക്മലങ്കരകാത്തോലിക്കാ സഭ മേജർ…
കേരളത്തില്‍ നിന്ന് ആദ്യ ദിന കളക്ഷൻ വിവരം പുറത്ത് വിട്ട് മാർക്കോ .വിദേശത്തും തരംഗം!
കൊച്ചി : മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് .ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി…
ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി,…
പുഷ്പ 2 റിലീസ് തിരക്കില്‍ യുവതിയുടെ മരണം; നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.…
ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത
സാധ്യതയുണ്ട്.
ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു.
കേരളത്തിലും ഈ മാസം 12 മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; കോഴിക്കോട് ഇരുപതുകാരന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ്ചി ത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു.ഡിഫന്റര്‍…
