ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഓ​ഫീ​സി​ലെ ചാ​യ​കു​ടി; ചെ​ല​വ് 6.05 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫീസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ ചാ​യ​കു​ടി​യ്ക്കു മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് ബ്രാ​ഞ്ചി​ന് 6.05 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പൊ​തു​ഭ​ര​ണ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഒ​രു മാ​സം ശ​രാ​ശ​രി ര​ണ്ടു ല​ക്ഷം രൂ​പ​വീ​ത​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ചാ​യ​കു​ടി​ക്കാ​യി ചെ​ല​വാ​കു​ന്ന​ത​ത്രേ. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ൽ പ്ര​തി​ദി​നം 10,000 രൂ​പ വീ​തം ചാ​യ​യ്ക്കും ക​ടി​ക്കു​മാ​യി നീ​ക്കി​വ​യ്ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ഇ​ന്ത്യ​ൻ കോ​ഫി​ഹൗ​സി​ൽ നി​ന്നു​ള്ള ചാ​യ​യു​ടെ​യും ക​ടി​യു​ടെ​യും കു​ടി​ശി​ക ബി​ല്ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് 6,05,434 രൂ​പ അ​നു​വ​ദി​ച്ച​ത്.