തിരുവനന്തപുരം:യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കിലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന്ക്രിസ്മസ്ആഘോഷിക്കുന്നു.ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും.പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു.
ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവദേവാലയങ്ങളിൽപ്രത്യേകപ്രാർത്ഥനകളുംകുര്‍ബാനയും നടന്നു.തിരുവനന്തപുരം പട്ടംസെന്‍റ്മേരീസ് കത്തീഡ്രലിൽ കുർബാനക്ക്മലങ്കരകാത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പ്മാർബസേലിയോസ്ക്ലീമിസ്കാതോലിക്കാബാവകാര്‍മികത്വംവഹിച്ചു.പിഎംജിയിലെ ലൂര്‍ദ് ഫൊറോനപള്ളിയിൽനടന്നകുർബാനക്ക് കര്‍ദ്ദിനാൾ മാർജോർജ്കൂവക്കാട്ടിൽ കാര്‍മികത്വംവഹിച്ചു.
പാളയം സെന്റ്ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ്ജെനെറ്റൊപാതിരാകുർബാനയ്ക്ക്നേതൃത്വംനൽകി.കൊച്ചിവരാപ്പുഴഅതിരൂപതയിൽമെത്രാപ്പോലീത്ത ഡോ.ജോസഫ്കളത്തിപ്പറമ്പിന്റെമുഖ്യകാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാനനടന്നു.ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ മൗണ്ട് കാർമൽ കത്തീഡ്രൽ ചർച്ചിലെക്രിസ്മസ്ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ്ആനാപറമ്പിൽമുഖ്യകാർമ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈതആശ്രമത്തിലുംക്രിസ്മസ്ആഘോഷംസംഘടിപ്പിച്ചിരുന്നു.