തിരുവനന്തപുരം: സംസ്ഥാനത്ത്പുതിയസർക്കാർ രൂപീകരണം വൈകുന്നതിനിടെ അനിശ്ചിതത്വത്തിലായിരുന്ന എസ്എസ്എൽ സിപരീക്ഷാഫലം ഈ മാസം 15ന് തന്നെ പ്രഖ്യാപിക്കാൻ തീരുമാനം. ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്h നടപടികൾ വേഗത്തിലാക്കി. വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശന നടപടികൾ തടസപ്പെടാതിരിക്കാനാണ് അടിയന്തര നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽഇതുവരെഅന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ല. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിക്കുന്നത്. എന്നാൽ നിലവിലെപ്രത്യേക സാഹചര്യത്തിൽ ചീഫ്സെക്രട്ടറിയുടെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ നേതൃത്വത്തിലായിരിക്കും പ്രഖ്യാപനം നടക്കുക.
മുൻപ് 2021ലെ തിരഞ്ഞെടുപ്പ് സമയത്തും സമാന സാഹചര്യം ഉണ്ടായപ്പോൾ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹൻ ആയിരുന്നുഫലംപ്രഖ്യാപിച്ചത്. അതേ മാതൃക ഇത്തവണയും പിന്തുടരാനാണ് സാധ്യത.
പരീക്ഷയുടെ മൂല്യനിർണയം, ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള സാങ്കേതിക നടപടികൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ്അറിയിച്ചു.പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം ഫലം അന്തിമമായി അംഗീകരിക്കും. തുടർന്ന് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
മെയ്15നകംഫലംപ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻ വിദ്യാഭ്യാസമന്ത്രിവി.ശിവൻകുട്ടിനേരത്തെവ്യക്തമാക്കിയിരുന്നത്. ഫലം വൈകുന്നത് ഹയർ സെക്കൻഡറി പ്രവേശനനടപടികളെപ്രതികൂലമായി ബാധിക്കുമെന്ന ആശങ്കഅധ്യാപകസംഘടനകളും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്സർക്കാർ രൂപീകരണത്തിനായി കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥ തലത്തിൽതീരുമാനംഎടുത്തത്.
