തിരുവനന്തപുരം:സംസ്ഥാനസ്കൂൾപരീക്ഷകളിലെ ഫുൾ എപ്ലസ്സുകൾ ഇനി കുറയും.പരീക്ഷകളിലെചോദ്യരീതിയിൽ മാറ്റംവരുത്താനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. ചോദ്യങ്ങളിൽ 20 ശതമാനം കഠിനവും 50 ശതമാനം ശരാശരിനിലവാരത്തിലുള്ളതും 30 ശതമാനംലളിതവുമായിരിക്കണമെന്ന്പൊതുവിദ്യാഭ്യാസ വകുപ്പ്നിർദേശിച്ചു. ഇതിൻ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി(എസ്.സി. ഇ.ആർ.ടി) റിപ്പോർട്ട്തയാറാക്കി സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ചതായി സൂചന.ഈ വർഷം മുതൽഎട്ടാംക്ലാസിലുംഅടുത്ത വർഷം എട്ടിലുംഒമ്പതിലുംതൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും.പഠനത്തിൽ മികവുള്ളകുട്ടികളെകൃത്യമായികണ്ടെത്താൻകഴിയുമെന്നതാണ്നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാനമേന്മയായിചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷ കളിൽ ഈവർഷംമുതൽപാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.വിദ്യാർഥിയുടെനിരന്തരമൂല്യനിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതൽകാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കു ന്നതിനുമുള്ളമാർഗനിർദേശങ്ങൾ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്. സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു.
എസ്.സി.ഇ.ആർ.ടിയുടെ സ്‌റ്റേറ്റ്അസസ്മെന്റ്സെല്ലാണ് പ്രത്യേക ശിൽപശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെകരട്തയാറാക്കി സമർപ്പിച്ചത്.പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനംചോദ്യങ്ങൾആഴത്തിലുള്ളഅറിവ്പരിശോധിക്കാൻലക്ഷ്യമിട്ടുള്ളതാണ്.
ശരിഉത്തരംതെരഞ്ഞെടുത്ത് എഴുതുന്ന മൾട്ടിപ്ൾ ചോയ്‌സ് ചോദ്യങ്ങൾ, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങൾ, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ, വിശദമായി ഉത്തരമെഴുതേണ്ടചോദ്യങ്ങൾ, തുറന്ന ചോദ്യങ്ങൾ എന്നിവചോദ്യപേപ്പറിലുണ്ടാകണം.മികവുള്ളവിദ്യാർഥികൾ മാത്രം എപ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.