പരിപൂർണ ആരോഗ്യത്തിനായി ‘വിയ’ മേയ്ത്രയിൽ ആരംഭിച്ചു.

കോഴിക്കോട്: മേയ്ത്ര ആശുപത്രിയിൽ തുലാ ക്ലിനിക്കൽ വെൽനെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് വിജയകരമായി നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കൽ വെൽനെസ് സങ്കേതമായ തുലാ യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാ രീതികളും ഒന്നിച്ച് ചേർത്ത് സമഗ്ര ആരോഗ്യ പരിചരണം നൽകുന്ന പുതിയൊരു സംവിധാനമാണ്.

മേയ്ത്ര ആശുപത്രിയിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ മേയ്ത്ര ആശുപത്രി ചെയർമാൻ ഫൈസൽ കോട്ടിക്കോളോൻ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷബാന ഫൈസൽ, സി.ഇ.ഒ നിഹാജ്‌ജി. മുഹമ്മദ്, ഡോ: വിഷ്ണുരാജ് പ്രകാശ്, ഡോ എസ് രാധാകൃഷ്ണൻ, ഡോ ഉർവശി നൈതാനി, ഡോ.ചന്ദൻ, ഡോ. അയന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സമഗ്ര ആരോഗ്യ സംരക്ഷണത്തിന് പുതിയ വഴികൾ തുറക്കുന്ന വിയ യുടെ തുടക്കം, മേയ്ത്ര ആശുപത്രിയുടെ രോഗികേന്ദ്രിതമായ ആരോഗ്യ പരിചരണ ദൗത്യത്തിലെ ഒരു നിർണായക ഘട്ടമായി മാറുന്നു.