ആരോഗ്യമേഖലയ്ക്ക് മുക്കത്തിന്റെ സംഭാവന

കോഴിക്കോട് ജില്ലയുടെ തെക്ക് കിഴക്കൻ മേഖലയുടെ സിരാ കേന്ദ്രമാണ് അതിദ്രുതം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുക്കം. മലപ്പുറം ജില്ലയുടെ വടക്കൻ മേഖലകളിൽ നിന്നും, തിരുവമ്പാടി, കൂടരഞ്ഞി ആദ്യകാല കുടിയേറ്റക്കാരുടെ പിന്മു റക്കാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി മുക്കത്തേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന കാഴ്‌ചയാണ് ഇന്ന് നാം കാണുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയും, സ്വാശ്രയ മേഖലയിൽ മെഡിക്കൽ എൻജിനീയറിങ് കോളേജുകൾ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും മുക്കത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. സാഹചര്യങ്ങൾ ഈ അവസ്ഥ യിൽ മാറിമാറിയുന്നതിന് മുമ്പ് വലിയൊരു ദീർഘവിക്ഷണത്തിന്റെ ഭാഗമായാണ് നവകേരള ശിൽപിയായ ഇഎംഎസിന്റെ സ്‌മാരകം എന്ന നിലയിൽ ഒരു സഹകരണ ആശുപത്രി മുക്കത്ത് സ്ഥാപിക്കണമെന്ന ആശയം സാഫല്യത്തിൽ എത്തുന്നത്. സമീപപ്രദേശങ്ങ ളായ കാരശ്ശേരി, കൊടിയത്തൂര്, കൂടരഞ്ഞി, തിരുവമ്പാ

ടി, ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി, മാവൂർ, ചാത്ത മംഗലം, കുന്ദമംഗലം, അരീക്കോട് എന്നീ പഞ്ചായത്തു കളിൽ അധിവസിക്കുന്നവർക്ക് കൂടി പ്രയോജനകരമാ വുന്ന വിധം വിഭാവനം ചെയ്യപ്പെട്ട ഈ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത് 2002 ഫെബ്രുവരി 4 ന് മുൻ മുഖ്യമന്ത്രിയായ ശ്രീ ഇ കെ നായനാരാണ്.

പ്രാരംഭത്തിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി എന്നീ ഡിപ്പാർട്ട്‌മെൻ്റുകളിലായി തുടങ്ങിയ ഈ സ്ഥാപനം അടുത്തഘട്ടത്തിൽ ഓർത്തോപീഡിക്സ്, ഇ എൻ ടി, പീഡിയാട്രിക്‌സ്, ഡെർമറ്റോളജി, ഓർത്തോ പീഡിക്സ‌് സർജറി എന്നീ ഡിപ്പാർട്ട്‌മെന്റുകൾ കൂടി തുടങ്ങുകയും യൂറോളജി നെഫ്രോളജി തുടങ്ങിയവയിൽ ഒ.പി വിഭാഗം ആരംഭിക്കുകയും ചെയ്‌തു. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ പ്രവർത്തനത്തിലും ചികിത്സയിലും ജില്ലയിലെ തന്നെ മാതൃകപരമായി പ്ര വർത്തനം നടത്തി ജന മനസ്സുകളിൽ മായാത്ത മുദ്ര പതിപ്പിക്കുന്നതിന് ഈ ഹോസ്‌പിറ്റലിന് കഴിഞ്ഞത് അ ഭിമാനാവഹമായ നേട്ടമാണ്. നിപാ വ്യാപനത്തിന്റെ ഭീതി

നില നിന്ന സാഹചര്യവും ധീരമായ പ്രതിരോധ പ്രവർത്ത നങ്ങളിലൂടെ മുൻ നിരയിൽ നിന്ന് ഈ ഹോസ്‌പിറ്റൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് പ്രതിവർഷം 200ലധികം മുട്ടുമാറ്റിവെക്കൽ ശസ് ത്രക്രിയകൾ വരെ ചെയ്യുന്നു. ആശുപത്രി സൂപ്രണ്ട് കൂ ടിയായ ഡോ. സജ്ഞീവ് എസ് ചന്ദ്രൻ്റെ കീഴിലുള്ള ഓ ർത്തോവിഭാഗം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ ഹോസ്‌പിറ്റലിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.

ഇടത്തരക്കാർക്ക് പോലും സൗജന്യ ചികിത്സാ ചില വ് താങ്ങാനാവാത്ത ഇക്കാലത്ത് സാധാരണ ജനങ്ങൾ ക്ക്, നൂതന ചികിത്സ രീതികളോടെ മെച്ചപ്പെട്ട ചികിത്സ യും അനുബന്ധസൗകര്യങ്ങളും നൽകുന്നതിനുള്ള ഒരു സ്ഥാപനം എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സ്ഥാപനം മുന്നേറുന്നത്. വിദേശ മലയാളികളുടെയും നാട്ടിലെ നല്ലവരായ സഹകാരികളുടെയും സഹായത്തോടെ മുക്കം അരീക്കോട് റോഡിൽ പാലത്തിന് സമീപം സ്വന്തം സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 300 ബഡുകളോടെയുള്ള പുതിയ ആശുപത്രി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവ്വ ഹിച്ചത് കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയനാണ്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ നിർവഹണം ഏറ്റെടുത്തിരിക്കുന്നത്. ഷെയർ സമാഹരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മലയോര മേഖലയുടെ ഒരു വലിയ സ്വപ്‌നം സാക്ഷാൽ ക്കരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്. മുൻ എം എൽ എ ശ്രീ. ജോർജ്ജ് എം തോമസ് പ്രസിഡണ്ടും, ശ്രീ വി കെ. വിനോദ് വൈസ് പ്രസിഡണ്ടുമായ ആശുപത്രി ഭരണസമിതി