മുംബൈ: നാളെ മുതൽ രാജ്യത്ത് സിഗരറ്റ് വില കൂടും. നികുതി ഘടനയിൽ വരുത്തിയ പുതിയപരിഷ്‌കരണങ്ങൾ മൂലമാണ്സിഗരറ്റുകൾക്ക് വിലവർധിക്കുന്നത്.ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും പുനസംഘടിപ്പിച്ചതോടെ, സിഗരറ്റുകളുടെ വില നീളത്തെ ആശ്രയിച്ച് 15 മുതൽ 30 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തൽ.
👉ഏത് സിഗരറ്റുകൾക്ക് എത്ര വർധന?
സാധാരണ ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന 69 mm, 74 mm വലിപ്പത്തിലുള്ള സിഗരറ്റുകൾക്ക് ഏകദേശം 15 ശതമാനംവിലവർധനവാണ് പ്രതീക്ഷിക്കുന്നത്. അതേസമയം,ബ്രാൻഡഡ്, കിങ്സൈസ്സിഗരറ്റുകൾക്ക് ഉയർന്ന നികുതി സ്ലാബ് ബാധകമാകുന്നതിനാൽ വില വർധന കൂടുതൽ കനത്തതായിരിക്കും.
👉എക്‌സൈസ് തീരുവയിലെ മാറ്റങ്ങൾ:
- ഓരോ ആയിരം സിഗരറ്റുകൾക്കും എക്‌സൈസ് തീരുവ 2,050 രൂപ മുതൽ 8,500 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്
- 65 mm വരെ നീളമുള്ള സിഗരറ്റിന് 2 രൂപ 10 പൈസ അധിക നികുതി.
- 65–70 mm സിഗരറ്റുകൾക്ക് 3.60 മുതൽ 4 രൂപ വരെ വർധന.
- 70–75 mm സിഗരറ്റുകൾക്ക് ഓരോന്നിനും 5.40 രൂപയിലധികം അധിക നികുതി.
നികുതിപരിഷ്‌കരണത്തിന് പിന്നിലെ ലക്ഷ്യം:
സിഗരറ്റ് ഉപയോഗം കുറയ്ക്കുന്നതിനായി ഉയർന്ന നികുതിചുമത്തണമെന്ന ലോകാരോഗ്യസംഘടനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്പുതിയതീരുമാനമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഇതുവരെ സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയും അതിനൊപ്പം നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്‌സൈസ് തീരുവഎന്നിവയും ഈടാക്കിയിരുന്നു.
പുതിയ ക്രമീകരണ പ്രകാരം,ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കുകയും പകരം ജിഎസ്ടി നിരക്ക് 40ശതമാനമായിഉയർത്തുകയുംചെയ്യും.ഇതിനൊപ്പം എക്‌സൈസ്തീരുവയിലും ഗണ്യമായവർധനവരുത്തുന്നതോടെയാണ് സിഗരറ്റ് വില കുതിക്കുന്നത്.
