കനത്ത മഴ: വീടുകളിൽ വെള്ളം കയറി,മണിമലയാർ കരകവിഞ്ഞു, പമ്പ നദിയിലും ജല നിരപ്പ് ഉയരുന്നു –

പത്തനംതിട്ട: ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ ചിലയിടങ്ങളിൽ മണിമലയാർ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാർ, പമ്പ നദികളിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലനിൽക്കുന്നത്. നദികളിൽ ജലനിരപ്പ് ക്രമതീതമായാണ് ഉയരുന്നു

മണിമലയാർ കരകവിഞ് തിരുവല്ലയിലെ തിരുമൂലപുരം, മംഗലശ്ശേരി,പുളിക്കത്തറ ആറ്റുമാലി, എന്നീ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പ്രദേശത്തെ പതിമൂന്നോളം വീടുകളിലാണ് വെള്ളം കയറിയത്. നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.