
ഇന്ന് ലോക കഹെപ്പറ്റൈറ്റിസ് ദിനം.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്ആളുകളെബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ്ഹെപ്പറ്റൈറ്റിസ്.വിവിധകാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കമാണ് ഇത്. ഈ അവസ്ഥ ഒന്നുകിൽ സ്വയം ഭേദമാവുകയോ, അല്ലെങ്കിൽ മഞ്ഞപ്പിത്തത്തോടുകൂടിയ,സീറോസിസ് , ഫയിബ്രോസിസ് എന്ന കരളിന്റെ ഗുരുതര അവസ്ഥയിലേക്കോ രോഗിയെ നയിക്കാം. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചും ആരോഗ്യത്തിന് ഹാനികരമായ അതിന്റെ ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ്ദിനാചരണത്തിന്റെ പ്രമേയം ‘ഹെപ്പറ്റൈറ്റിസ്: നമുക്ക് അതിനെ തകർക്കാം’ എന്നതാണ്.
രോഗ ലക്ഷണങ്ങൾ
പനി, ക്ഷീണം, പേശീ വേദന, സന്ധികളിൽ വേദന, ഓക്കാനം, ഛർദ്ധി എന്നിവ ഉണ്ടാകും.ഭക്ഷണത്തിനു രുചി ഇല്ലായ്മ.പുകവലിക്കാരിൽ പുകവലിക്കാൻ തോന്നാത്ത അവസ്ഥ..
മൂത്രത്തിന് മഞ്ഞ നിറം, കണ്ണിനും ത്വക്കിനും മഞ്ഞ നിറം എന്ന മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ കാണും.
ഇടയ്ക്കിടെ കൈ കഴുകുന്നത് പോലുള്ള ശുചിത്വ ശീലങ്ങൾഹെപ്പറ്റൈറ്റിസ് പടരുന്നത് തടയാൻ സഹായിക്കും.സൂചികൾ പങ്കിടുന്നത്ഒഴിവാക്കുകയും സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുംചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് സാധ്യത കുറയ്ക്കും.
രോഗനിർണയത്തിന് രക്തപരിശോധനവേണ്ടിവരും.ഹെപ്പറ്റൈറ്റിസ് കരളിലേക്ക്ബാധിക്കുമ്പോഴുണ് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കാണുക. അപ്പോൾ കരളിനു വീക്കം ഉണ്ടായിരിക്കും. കരളിന് നാശം സംഭവിക്കുമ്പോൾ, അതായത് സീറോസിസ്അവസ്ഥയിൽ, തൂക്കം കുറയുകയും കാലിനു നീര്,രക്തവാർച്ച , മഹോദരം എന്നിവ ഉണ്ടാവുകയും ചെയ്യും. തുടർന്ന് വൃക്കകൾ പ്രവർത്തനരഹിതമാകും . ശ്വാസനാളത്തിൽ മാരകമായ രക്തവാർച്ച, അബോധാവസ്ഥ, മരണം എന്നിവയിലേക്ക് രോഗി എത്തപ്പെടാം.
പലപ്പോഴും പ്രായം കുറഞ്ഞവരിൽ തീവ്ര രോഗാവസ്ഥലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗശമന കാലം 7 മുതൽ 10 ദിവസം , ചിലപ്പോൾ മുതൽ 6 ആഴ്ചനീണ്ടുനിന്നേക്കാം. ചിലരിൽ കരളിന്റെ പ്രവർത്തനം നിലക്കുന്നതിനാൽ മാലിന്യങ്ങളെശുദ്ധീകരിക്കാൻ കഴിയാതെ അബോധാവസ്ഥയിൽ എത്തി ബാഹ്യ രക്ത വാർച്ച , നീര് എന്നിവ ഉണ്ടായിമരണംസംഭവിക്കാം. കരൾ മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം.