പാലക്കാട്: ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ വാർഷികാഘോഷം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സംഗമമായ ആഘോഷത്തിൽ വിവിധ കലാപരിപാടികൾ, വിനോദ പരിപാടികൾ, ആദരിക്കൽ ചടങ്ങുകൾ, സമ്മാനദാനം തുടങ്ങിയവ നടന്നു.
ഇതിനോടനുബന്ധിച്ച് ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ പുതിയ ശാഖ കാഞ്ഞിരം നന്ദു കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. മറിമായം ഫെയിം വിനോദ് കോവൂർ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.
7.5 ശതമാനം പലിശ നിരക്കിൽ ആരംഭിക്കുന്ന ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, ബിസിനസ് ലോൺ തുടങ്ങിയ വിവിധ വായ്പാ പദ്ധതികളും 12.5 ശതമാനത്തിൽ തുടങ്ങിയ പലിശ നിരക്കിലുള്ള സമ്പാദ്യ പദ്ധതികളും ശാഖയിൽ ലഭ്യമാകും. വിവിധ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയുന്നതിനും ചേരുന്നതിനുമുള്ള അവസരവും ഉണ്ടായിരിക്കും.
ഗ്രാമധനശ്രീ മാനേജിംഗ് ഡയറക്ടർ എം. പ്രമോദ് ധനകാര്യ ഇടപാടുകളുടെ ഇന്നത്തെ ആവശ്യകതയും വ്യത്യസ്തമായ വായ്പാ പദ്ധതികളും വിശദീകരിച്ചു. ചെയർമാൻ സുജിത്ത് യു.എസ്. സ്വാഗതം നിർവഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് വാർഡ് അംഗം മുഹമ്മദ് ഫാറൂഖ്, സി.പി.എം. ലോക്കൽ സെക്രട്ടറി നിസാർ മുഹമ്മദ്, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് രവി അടിയത്ത്,നൗഷാദ് സി എം കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ്, സജി സി പി സിപിഐഎം കരിമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി, യൂസഫ് പാലക്കൽ മുൻ കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, രാധാകൃഷ്ണൻ കെ cpi കരിമ്പ ലോക്കൽ സെക്രട്ടറി,നിതിൻ ശങ്കർ ബി ജെ പി കരിമ്പ മണ്ഡലം പ്രസിഡന്റ്, പി കെ മുസ്തഫ മുസ്ലിം ലീഗ് കരിമ്പ മണ്ഡലം പ്രസിഡന്റ് രാജു കാട്ടുമാറ്റം ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി, കെ വി ഷൺമുഖൻ കല്ലടിക്കോട് ലയൺസ് ക്ലബ് സെക്രട്ടറി, സുരേഷ് ബാബു എം റിട്ടർഡ് സുബിധാർ ഇന്ത്യൻ ആർമി, സജീവ് കുമാർ പി എ പുലപ്പറ്റ ലക്ഷ്മി നാരായണ സ്കൂൾ സെക്രട്ടറി, രാജേഷ് രാജൻ പ്രസ്സ് ക്ലബ് പ്രസിഡന്റ്, ഡയറക്ടർ കൃഷ്ണനുണ്ണി സി കെ എന്നിവർ സംസാരിച്ചു.
ഡയറക്ടർ സുനേഷ് നന്ദിയും പറഞ്ഞു
