കയ്പമംഗലം അപകടം: ലഹരി ഉപയോഗവും കാരണമായി; ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, എൻഎച്ച്എഐ അധികൃതർ എന്നിവർ ചേർന്നാണ് പരിശോധന. നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിലെ ഗതാഗത നിയന്ത്രണം, വഴിതിരിച്ചുവിടൽ, അപകടസാധ്യത എന്നിവ സംഘം വിലയിരുത്തും. ബുധനാഴ്ച കലക്ടർക്ക് റിപ്പോർട്ട് നൽകും.

അതിനിടെ അപകടത്തിൽ മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാൽ ലഹരി ഉപയോഗം മാത്രമാണ് അപകടത്തിന്റെ കാരണം എന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല. രക്തസാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അപകടസ്ഥലത്ത് മതിയായ ദിശാസൂചികകളും വേഗനിയന്ത്രണ മുന്നറിയിപ്പുകളും ഇല്ലായിരുന്നുവെന്നതും അന്വേഷണത്തിൽ ചൂണ്ടിക്കാട്ടു