കാസർകോട് ആർ എം എസ്സും ഇനി മുതൽ ഇൻട്രാ സർക്കിൾ ഹബാകും (ഐ.സി. എച്ച്) ഉത്തരവ് ലഭിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്, റെയിൽവേ പോസ്റ്റൽ ആർ.എം. എസ്. (റെയിൽവേ മെയിൽ സോർട്ടിങ്) ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് ആവശ്യമായ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് പോസ്റ്റൽ അധികൃതർ തീരുമാനം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.

തിരൂർ തൊടുപുഴ സോർട്ടിങ് ഓഫീസുകൾക്കൊപ്പം കാസർകോട് ആർ എം എസ്സും ഇനി മുതൽ ഇൻട്രാ സർക്കിൾ ഹബാകും (ഐ.സി. എച്ച്.). 2024 ഡിസംബർ ഏഴു മുതൽ നാഷണൽ സോർട്ടിങ് ഹബുകളിൽ (എൻ.എസ്. എച്ച്.) ലയിപ്പിക്കാനിരുന്ന തീരുമാനമാണ് ഇപ്പോൾ മാറ്റിയത്. പുതിയ തീരുമാനത്തോടെ കാസർകോട്ടെ സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് അടക്കമുള്ള തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരുടെ കൈ കളിലേക്ക് വേഗത്തിലെത്തുമെന്നും കാസർകോട് ഐ.സി.എച്ച്. ആകുന്നതോടെ ജില്ലയിൽ പോസ്റ്റ് ചെയ്യുന്ന സ്പീഡ്, രജിസ്റ്റേഡ്, സാധാരണ തപാൽ ഉരുപടികൾ എല്ലാം ഇവിടെ തന്നെ തരംതിരിച്ച് പിറ്റേന്ന് തന്നെ മേൽവിലാസക്കാരൻ്റെ താമസപരിധിയിലെ തപാൽ ഓഫീസിലെത്തും.
നാളിതുവരെയായി സ്പീഡ് പോസ്റ്റും പാഴ്‌സലും തരംതി രിക്കാനായി കണ്ണൂർ എൻ.എ സ്. എച്ചിലേക്ക് അയക്കുകയാ യിരുന്നു.പതിവ് അവിടെ തരംതിരി ച്ച് തിരികെ കിട്ടുമ്പോൾ ഒരു ദിവസം വൈകും. ജില്ലയിൽ ബുക്ക് ചെയ്യുന്ന പാഴ്സലുകൾ കണ്ണൂർ പാഴ്‌സൽ ഹബിൽ തരം തിരിക്കുന്നത് ഇനിയും തുടരും.

വൈകുന്നേരം നാലിനുശേഷം പുലർച്ചെവരെ കാസർകോട് ആർ.എം.എസിൽ രജിസ്റ്റേഡ്, സ്പീഡ് പോസ്റ്റ് ഉരുപടികൾ അയക്കാൻ സൗകര്യം ഉണ്ട്. ഈ സൗകര്യങ്ങൾ ഐ.സി.എച്ചിലും തുടരും. പ്രത്യേക നിരക്കിൽ ആർ.എം. എസ്. വഴി അയച്ചിരുന്ന പത്ര മാസികകൾ പുതിയ സംവിധാനത്തിലും അയയ്ക്കാം എന്നത് തപാൽ വകുപ്പിലുള്ളവർക്കും വലിയൊരാശ്വാസമാകുമെന്നു പ്രതീക്ഷിക്കുന്നതായി എംപി അറിയിച്ചു.