ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ ലോകോത്തര ഭീമന്മാരായ ഓപ്പൺ എഐക്ക് എതിരെ കടുത്ത നിയമനടപടിയുമായി പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ. ഉപഭോക്തൃ ഹാർഡ്‌വെയർ നിര്‍മ്മിക്കുന്നതിനായി ഓപ്പൺ എഐ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ചോര്‍ത്തിയെന്ന് ആരോപണമുയര്‍ത്തി ആപ്പിൾ ഓപ്പൺ എഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു.

നിർണായകമായ വ്യാപാര രഹസ്യങ്ങളും സാങ്കേതിക വിവരങ്ങളും നിയമവിരുദ്ധമായി ചോർത്തിയെന്ന് ആരോപിച്ചാണ് യുഎസിലെ കാലിഫോർണിയ ഫെഡറൽ കോടതിലാണ് ആപ്പിള്‍ കേസ് ഫയല്‍ ചെയ്‌തത്. എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി സ്വന്തമായി ഉപഭോക്തൃ ഹാർഡ്‌വെയറുകളും ഉപകരണങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓപ്പൺ എഐ ഈ വിവരങ്ങൾ മോഷ്‌ടിച്ചതെന്ന് ആപ്പിൾ ഹർജിയിൽ വ്യക്തമാക്കി.ആപ്പിള്‍ മുൻ വൈസ് പ്രസിഡൻ്റും നിലവിൽ ഓപ്പൺ എഐയുടെ ചീഫ് ഹാർഡ്‌വെയർ ഓഫിസറുമായ ടാങ് ടാൻ , മുൻ ഇലക്ട്രിക്കൽ എഞ്ചിനീയറായ ചാങ് ലിയു എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഓപ്പൺ എഐയിൽ ജോലി ചെയ്‌തിരുന്ന സമയത്ത് ലിയുവും ടാനും ആപ്പിളിൻ്റെ രഹസ്യ കമ്പനി വിവരങ്ങളും ഫയലുകളും ആക്‌സസ് ചെയ്‌തുവെന്ന് കേസ് ആരോപിക്കുന്നു.
ആപ്പിൾ വിട്ടതിനുശേഷം ലിയു സൂക്ഷിച്ചിരുന്ന ആപ്പിൾ നൽകിയ ഉപകരണത്തിലെ നിരവധി ഹാർഡ്‌വെയർ സംബന്ധമായ രഹസ്യ ഫയലുകൾ ആക്‌സസ് ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്‌തതായി ആപ്പിൾ അവകാശപ്പെടുന്നു. ആപ്പിളിൽ ഇപ്പോഴും ജോലി ചെയ്യുന്ന ഉദ്യോഗാർഥികളോട് ഓപ്പൺഎഐയിലെ അഭിമുഖങ്ങൾക്ക് ആപ്പിളിൽ നിന്ന് യഥാർത്ഥ ഭാഗങ്ങൾ കൊണ്ടുവരാൻ ടാൻ നിർദ്ദേശിച്ചതായും ആരോപിക്കുന്നു. റിലീസ് ചെയ്യാത്ത ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഡിസൈനുകൾ, നിർമ്മാണ പ്രക്രിയകൾ, വിതരണക്കാരുടെ വിവരങ്ങൾ എന്നിവ ഓപ്പൺഎഐ ചോർത്തിയതായി ആപ്പിൾ വ്യക്തമാക്കുന്നു.
പ്രതികരിച്ച് ഓപ്പണ്‍ എ ഐ രംഗത്ത്
തങ്ങൾക്ക് മറ്റ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ കൈക്കലാക്കാൻ യാതൊരു താൽപ്പര്യവുമില്ലെന്ന് ഓപ്പൺഎഐ വക്താവ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകളെ ശാക്തീകരിക്കുന്ന നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അവർ പ്രതികരിച്ചു.
ഓപ്പണ്‍എഐ ഹാര്‍ഡ് വെയറുകള്‍ നിര്‍മ്മിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നു
ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന പുതിയ ഹാർഡ്‌വെയർ ഏത് തരത്തിലുള്ള ഉപകരണമാണെന്ന് ഓപ്പൺ എ ഐ ഒരിക്കലും കൃത്യമായി പുറത്ത് വിട്ടിട്ടില്ല. ഏറ്റവും പുതിയ എഐ ഉപകരണത്തിൻ്റെ ഭൗതിക രൂപം സൃഷ്‌ടിക്കുന്നതിനുള്ള ഭാഗമാണിതെന്ന് ആപ്പിള്‍ വാദിക്കുന്നു. അതായത് ആപ്പിളിൽ നിന്ന് മോഷ്‌ടിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓപ്പണ്‍എഐ ഈ ഹാര്‍ഡ് വെയര്‍ നിര്‍മ്മിക്കുന്നതെന്നും കേസില്‍ പറയുന്നു.
“ഓപ്പൺഎഐയുടെ പുതിയ ഹാർഡ്‌വെയർ ബിസിനസ്സ് ഇപ്പോൾ ഏറ്റവും ദുർബലമായ അടിത്തറയിലാണ്, ദുരുപയോഗം ചെയ്‌ത വ്യാപാര രഹസ്യങ്ങളെ നിയമവിരുദ്ധമായി ആശ്രയിച്ചതിനാണ് ഇതിന് കാരണം,” പരാതിയില്‍ പറയുന്നു.
ഓപ്പൺഎഐയുമായി പ്രശ്‌നം ഉണ്ടായ തടക്കകാലഘട്ടത്തില്‍ തന്നെ ആശങ്കകൾ ഉന്നയിച്ചതായി ആപ്പിൾ കേസിൽ പറഞ്ഞിരുന്നു, എന്നാൽ ഓപ്പൺ എഐ പ്രതികരിച്ചിട്ടില്ല. ഞങ്ങളുടെ ടീമുകളുടെ കഠിനാധ്വാനത്തെയും നൂതനാശയങ്ങളെയും കമ്പനി എപ്പോഴും സംരക്ഷിക്കുമെന്നും അതിനായി ഉചിതമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ആപ്പിൾ വക്താവ് പറഞ്ഞു.
ആപ്പിളുമായുള്ള പങ്കാളിത്തം കടുത്ത പോരാട്ടത്തിലേക്ക്
ചാറ്റ്ജിപിടി യുടെ വരവോടെ ആരംഭിച്ച എഐ മത്സരത്തിൽ പിന്നിലായിരുന്ന ആപ്പിൾ വർഷങ്ങൾക്ക് മുമ്പ് ഓപ്പണ്‍ എ ഐ യുടെ സഹായം തേടി. 2024 ൽ സിരിക്ക് ഉപയോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ആയപ്പോള്‍ ഐഫോണിൽ എഐ അസിസ്റ്റൻ്റായി ചാറ്റ്ജിപിടി ഉപയോഗിക്കാൻ രണ്ട് കമ്പനികളും പങ്കാളികളായി.
ആപ്പിളിൻ്റെ ഉൽപ്പന്നങ്ങൾക്ക് എതിരാളിയാക്കാന്‍ കഴിയുന്ന ഒരു പുതിയ എഐ-പവർ ഉപകരണം വികസിപ്പിക്കുന്ന ഒരു പ്രോജക്റ്റിന് നേതൃത്വം നൽകാൻ മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവിനെ ഓപ്പൺഎഐ നിയമിച്ചു. കഴിഞ്ഞ വർഷം, ഐവുമായി ഒരു രഹസ്യ ഹാർഡ്‌വെയർ സഹകരണം പ്രഖ്യാപിക്കുകയും ഐവ് സഹസ്ഥാപകനായ ഐഒ പ്രോഡക്‌ട്‌സ് എന്ന കമ്പനിയെ ഏകദേശം 6.5 ബില്യൺ ഡോളറിൻ്റ ഒരു കരാറിൽ ഏറ്റെടുക്കുകയും ചെയ്‌തു. ഇത് എഐയിലും ഹാർഡ്‌വെയർ വികസനത്തിലും തീവ്രമായ മത്സരത്തെ സൂചിപ്പിക്കുന്നു.
ഈ സാഹചര്യം ഐയോ ഇൻകോർപ്പറേറ്റഡ് എന്ന ചെറിയ ടെക് സ്റ്റാർട്ടപ്പിൽ നിന്ന് കേസിലേക്ക് നയിച്ചു. അവരുടെ സമാന പേരുകളും മുൻകാല ഇടപാടുകളും കാരണം ഐവിനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമെതിരെ വ്യാപാരമുദ്ര ലംഘനത്തിന് കേസ് കൊടുത്തു. പുറത്തിറക്കാത്ത ഉൽപ്പന്നത്തിൻ്റെ രഹസ്യ രൂപകൽപ്പന ചോർത്തിയതിന് ഒരു മുൻ ജീവനക്കാരനെതിരെ സ്റ്റാർട്ടപ്പ് കേസ് കൊടുത്തു. പിന്നീട് ടാനിനെതിരെ വ്യാപാര രഹസ്യ മോഷണത്തിൻ്റെ അവകാശവാദങ്ങൾ ചേർത്ത് കേസ് നല്‍കി. ആപ്പിൾ ഐ ഒ പ്രോഡക്‌ടുകളെ അവരുടെ കേസിൽ പ്രതിയാക്കി. പക്ഷേ ഈ വർഷം അവസാനത്തോടെ ഒരു ഉപഭോക്തൃ ഹാർഡ്‌വെയർ ഉപകരണം പുറത്തിറക്കാൻ പദ്ധതിയിടുന്നുവെന്ന് അതിൻ്റെ സിഎഫ്ഒ പറഞ്ഞു.
