പ്രേക്ഷകർക്ക്ഇനി അധിക ചെലവ്; കേരളത്തിൽ സിനിമാടിക്കറ്റ്നിരക്ക് വർധനവ് ഉടൻ

തിരുവനതപുരം : കേരളത്തിലെ സിനിമാ പ്രേക്ഷകർക്ക് അധിക പണച്ചെലവുണ്ടാക്കുന്ന തീരുമാനം ഉടൻ വന്നേക്കും. സംസ്ഥാനത്ത് സിനിമാ ടിക്കറ്റ്നിരക്കുകൾ ഉയർത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. ടിക്കറ്റിന്റെ വിലയിൽ 5 മുതൽ 15 രൂപ വരെ വർധനവുണ്ടാകാമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

സർവീസ്ചാർജും സെസും പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി ഈ ആഴ്ച തന്നെ റിപ്പോർട്ട്സമർപ്പിക്കുമെന്നാണ് വിവരം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് സെസ് തുക വർധിപ്പിക്കണമെന്നതാണ്സമിതിയുടെ പ്രധാന ശുപാർശ. സർവീസ് ചാർജ്പുതുക്കുന്നകാര്യത്തിൽ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സെസ്തുകവർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ചലച്ചിത്ര മേഖലയിലെ കലാകാരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടതൊഴിലാളികൾക്കുംകലാകാരന്മാർക്കുംകൂടുതൽസുരക്ഷയുംപിന്തുണയുംഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സമിതി സമർപ്പിക്കുന്ന ശുപാർശകൾ കാര്യമായ ഭേദഗതികളില്ലാതെ തന്നെ സർക്കാർഅംഗീകരിക്കാനാണ് സാധ്യത. പുതിയ നിരക്കുകൾപ്രാബല്യത്തിൽ വന്നാൽ സിനിമാ പ്രേമികൾക്ക് ടിക്കറ്റിനായി കുറച്ച് അധിക തുക ചെലവഴിക്കേണ്ടി വരും.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറങ്ങാനാണ് സാധ്യത. ടിക്കറ്റ് നിരക്ക് വർധനവ് സംബന്ധിച്ച അന്തിമതീരുമാനംസർക്കാർപ്രഖ്യാപനത്തോടെ വ്യക്തമായേക്കും.