ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡില്‍ തുടക്കം

ഡെറാഡൂൺ:  ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും. ഡെറാഡൂൺ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരമാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുകപ്രതാപ് സ്പോർട്‌സ് കോളജ് സ്റ്റേഡിയമാണ് ദേശീയ ഗെയിംസിന്‍റെ പ്രധാന വേദി..ബാഡ്‌മിന്‍റൺ താരം ലക്ഷ്യ സെൻ ദീപശിഖ കൈമാറുന്നതോടെ ദേശീയ ഗെയിംസിന് തുടക്കമാകും. തുടര്‍ന്ന് ഉത്തരാഖണ്ഡിന്‍റെ സാംസ്‌കാരിക ചരിത്രം പറയുന്ന കലാപരിപാടികള്‍ നടക്കും. കളരിപ്പയറ്റ് ഉള്‍പ്പടെ പ്രദര്‍ശന പരിപാടിയിലുണ്ടാകും. റായ്‌പൂരിലുള്ള മഹാറാണാ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്‌റ്റില്‍, മുന്‍ നീന്തല്‍ താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യന്‍ സേവ്യര്‍ കേരള ടീമിനെ നയിക്കും. ബാസ്‌കറ്റ് ബോള്‍ താരം ജീന സ്‌കറിയ പതാകയേന്തും.രണ്ട് പ്രദർശന മത്സരങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളാണ്‌ ദേശീയ ഗെയിംസിലുണ്ടാവുക. കേരളം ഉൾപ്പെടെ 37 ടീമുകളിൽ നിന്നായി പതിനായിരത്തിലധികം മത്സരാര്‍ഥികള്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തും. കേരളത്തില്‍ നിന്ന് ഇത്തവണ 437 കായിക താരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.