വയനാട്: കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സം ഘടിപ്പിക്കുന്ന ഒമ്പതാമത് ‘പു പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ അമ്പ ലവയൽ പ്രാദേശിക കാർഷിക ഗവേഷണത്തിൽ ആരംഭിക്കും. 15 വരെ നടക്കുമ്പോൾ പുഷ്പോത്സവത്തിന്റെ ഒരുക്കം പൂർണമായതായി കാർഷിക സർവ്വകലാശാല മേധാവി ഡോ. സി കെ യാമി നി വർമ്മവാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ടിന് മന്ത്രി പി പ്രസാദ് മേള ഉദ്ഘാടനം ചെയ്യും. ശിൽപ്പശാലകൾ, 200 വാണിജ്യ സ്റ്റാളുകൾ, കലാപരിപാടികൾ തുടങ്ങിയ പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിക്കും.മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ്. ഇത്തവണ വര്ധിപ്പിച്ച മുതിര്ന്നവരുടെ ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം മുണ്ടക്കൈ ദുരിതബാധിതരുടെ അതിജീവന പ്രവർത്തനങ്ങൾക്കായി. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട ദുരിതമനുഭ വിക്കുന്ന വയനാടൻ ജനതയു ടെ തിരിച്ചുവരവിന് പ്രചോദനമാകുന്ന രീതിയിലാണ് ഈ വർഷത്തെപൂപ്പൊലിസംഘാടനം. ഡോ. എം ടി ചിത്ര, എ വി ശ്രീരേഖ എന്നിവരും പങ്കെടുത്തു.