പുഷ്പ-2 ടിക്കറ്റുകൾക്ക് തീവില

പുഷ്പ-2 ടിക്കറ്റുകൾക്ക് തീവില,ഡൽഹിയിൽ 2400, മുംബൈയിൽ 2100;ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡിസംബർ അഞ്ചിന് വേൾഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ഇതിനോടകം പലയിടങ്ങളിലും വിറ്റുപോയിക്കഴിഞ്ഞു. ഇപ്പോഴിതാ, മെട്രോന​ഗരങ്ങളിലെ ചിത്രത്തിന്റെ ടിക്കറ്റ് നിരക്കുകളാണ് സാസാമൂഹിക മാധ്യമങ്ങളിൽ ചർച്ചഡൽഹിയിലേയും മുംബൈയിലേയും ചില തിയേറ്ററുകളിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 2000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. എന്നിട്ടും ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി എന്നത് ആരാധകർ എത്രത്തോളമാണ് അല്ലുവിന്റെ മാസ് ചിത്രത്തിനായി കാത്തിരിക്കുന്നത് എന്നതിന്റെ തെളിവാണ്.അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്…….