തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണന വിഭാഗത്തില്‍ പെട്ട റേഷൻ കാർഡ് ഉടമകള്‍ക്ക് മസ്റ്ററിങ്ങിനായി വീണ്ടും അവസരം. ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31 വരെ നീട്ടി. സെപ്റ്റംബറില്‍ തുടങ്ങിയ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം.ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ പറഞ്ഞു.എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാകാണാമെന്നു മന്ത്രി നിർദ്ദേശിച്ചു. അപ്ഡേഷൻ ചെയ്യാൻ കഴിയാത്ത ഇ-പോസില്‍ വിരലടയാളം പതിയാത്തവർ,രോഗികള്‍, കുട്ടികള്‍ എന്നിവർക്കായി ഉദ്യോഗസ്ഥറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ ക്യാമ്ബുകള്‍ നടത്തി വരുകയാണ്. സ്മാർട്ട്ഫോണ്‍ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂർത്തിയാക്കി.