ശബരിമല സ്വർണക്കവർച്ച കേസ്;നടൻ ജയറാമിന് ഇഡി സമൻസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന്ഹാജരാകണം

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ നടൻ ജയറാമിന് ഇഡി സമൻസ്. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.