ശബരിമല ∙ നിലയ്ക്കൽ – എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാൾ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ടു നാലരയോടെയാണ് സംഭവം.തീർഥാടകർ ഭക്ഷണത്തിനായി വാഹനം നിർത്തി കടയിലേക്കു കയറുന്ന ഭാഗത്താണ് അപകടം. വഴിയിൽ നിന്ന തീർഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്.പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.