തിരുവനന്തപുരം: തുടർച്ചയായി ആറുമാസം റേഷൻ കടകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിൽ പ്രതിമാസം ശരാശരി 17.65 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നാണ് കണക്ക്. ഇവരിൽ തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരെ കണ്ടെത്താനുള്ള നടപടികൾ സംസ്ഥാനത്തും ശക്തമാകുമെന്നാണ് റിപ്പോർട്ട്.
കാർഡ് ഉടൻ പൂർണമായി റദ്ദാക്കുന്നതല്ല, താൽക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്യുക. റേഷൻ ആനുകൂല്യം തടസപ്പെടാതിരിക്കാൻ ഇ-കെവൈസി അപ്‌ഡേഷൻ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. കേരളത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സെപ്റ്റംബർ 10 വരെ ഇ-കെവൈസി പൂർത്തീകരണം 96.90% ആണ്.
