ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി നാല് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Tag: kerala news
മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്
കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ്…
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പത്തനംതിട്ട,…
ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശം ഇന്നത്തെ ലോകത്തിന് പ്രസക്തമാണ്: ഫ്രാൻസിസ് മാർപാപ്പ
1924-ൽ ശ്രീനാരായണഗുരു സംഘടിപ്പിച്ച ‘സർവമത സമ്മേളന’ത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി വത്തിക്കാനിൽ ശിവഗിരി മഠം (ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്) സംഘടിപ്പിച്ച മതാന്തര സമ്മേളനം മാർപാപ്പ ഉദ്ഘാടനം ചെയ്തു. നവംബർ 29-30 തീയതികളിൽ വത്തിക്കാനിൽ നടന്ന “എല്ലാ മതങ്ങളുടെയും സമ്മേളനത്തിൽ” പങ്കെടുക്കുന്നവരെ…
ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്; നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്നെന്ന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്റ് കമ്മീഷണർ മാർഗ നിർദേശം പുറത്തിറക്കി. പത്രക്കടലാസുകളിൽ ലെഡ് പോലെയുള്ള രാസവസ്തുക്കൾ അടങ്ങിയതിനാൽ ഇവ നേരിട്ട് ഭക്ഷണത്തിൽ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിർദേശത്തിലുണ്ട്. രോഗവാഹികളായ സൂക്ഷ്‌മജീവികൾ വ്യാപിക്കുന്നതിന്…
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത്…
ഇന്ന് മുതൽ അടിമുടി മാറ്റം
ഇന്ത്യയിൽഇന്ന് മുതൽ ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ പുതിയ നിയന്ത്രണങ്ങൾ വരും. വ്യാജ ഒടിപികൾ തടയുന്നതിനുള്ള പരിഷ്കാരങ്ങൾ, മാലിദ്വീപ് ടൂറിസം നിയമങ്ങളിലെ മാറ്റങ്ങൾ, ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് മാനദണ്ഡങ്ങളുടെ അപ്ഡേറ്റ് എന്നിവ ഉൾപ്പെടുന്നതാണ് മാറ്റങ്ങൾ. ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാനും അതോടൊപ്പം…
എമ്പുരാൻ റിലീസ് തീയതി
പ്രിഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 27ന് ചിത്രം റിലീസ് ചെയ്യും. സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത് മോഹൻലാൽ.
കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊടുവിൽ കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഇന്ന് മുതൽ ജോലിക്ക് കയറേണ്ടതില്ലെന്ന് വ്യക്തമാക്കി വൈസ് ചാൻസലർ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക…
നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി. റേഷൻ ഡിസംബർ 3 വരെ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ഡിസംബർ 5 മുതൽ…
