ചെന്നൈ : ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിര്‍മ്മാണം പൂര്‍ത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മ.മീറ്റര്‍ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി
വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത് ഇന്ത്യന്‍ റെയില്‍വേ, ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ്
ഐ.ഐ.ടി. സ്റ്റാര്‍ട്ടപ്പ് TuTr ഹൈപ്പര്‍ലൂപ്പും സംയുക്തമായാണ് ട്രാക്ക് നിര്‍മ്മിച്ചത്
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ഇവിടെ ആദ്യഘട്ടത്തില്‍ പരീക്ഷിക്കുക. ഭാവിയില്‍ ദൈര്‍ഘ്യമേറിയ ട്രാക്കില്‍മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള ഹൈപ്പര്‍ലൂപ്പ് പരീക്ഷിക്കും. ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് (350 KM) വെറും 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം.