സുഗന്ധ വ്യഞ്ജനങ്ങൾക്കും സുവിശേഷ വേലക്കുമായി വാസ്കോഡ ഗാമ 1498 മെയ് 27ന് കോഴിക്കോട് കാല് കുത്തിയത് ഇന്ത്യാ ചരിത്രത്തെ തന്നെ മാറ്റി മറിച്ച, വിദേശാധിപത്യത്തിനു വഴി തുറന്ന സംഭവമാണ്. ആധുനിക നാവിക സങ്കേതങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് മൺസൂൺ കാറ്റിൻ്റെ ചുവട് പിടിച്ചു ലിസ്ബണിൽ നിന്ന് ആഫ്രിക്ക ചുറ്റി മലബാർ തീരത്തു എത്തിയതിനെ സാഹസികം എന്നു തന്നെ വിശേ ഷിപ്പിക്കാം. പക്ഷെ ഇതിൻ്റെ ക്രെഡിറ്റ് ഗാമയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നതാണ് സത്യം. ഗാമയുടെ പേരും പെരുമയും ഗാമക്ക് മുൻപേ നടന്നവരുടെയും ഗാമ ക്കൊപ്പം നടന്നവരുടെയും കൂടി പ്രയത്‌നത്തിൻ്റെ ഫല മായിരുന്നു എന്ന സത്യം പലപ്പോഴും വിസ്‌മരിക്കപ്പെടു
ബാർത്തലോമിയോ ഡയസ് എന്ന നാവികൻ ഗാമക്ക് മുന്നെ തന്നെ ലിസ്‌ബണിൽ നിന്നും ആഫ്രിക്കയിൽ എത്തിയിരുന്നു. ഇതു ഗാമയുടെ യാത്രയുടെ ഒന്നാം പാദം എളുപ്പമാക്കി. അതിനുപരിയായി PERIPLUS OF
THE ERYTHREAN SEA (10th Century) ലെ വിവരണവും ഗാമക്ക് ഏറെ സഹായമായി. ഇതൊക്കെ പ്രായേണ രേഖ പെടുത്തിയിട്ടുമുണ്ട്. രണ്ടാം പാദത്തിലെ യാത്രയിൽ ഗാ മയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരും അത്രയ്ക്ക് പ്രശസ്‌തരായില്ല. ഗാമയുടെ കപ്പലിന്റെ കപ്പിത്താനായി രുന്ന Maleno Cana അഥവ Canaqua എന്ന ഒരു ഗുജറാത്തിയും ഉമ്മില എന്ന മറ്റൊരു ഗുജറാത്തി സ്പൈസസ് തരകനും ആയിരുന്നു ഇവർ. കപ്പൽ ഓടിക്കുന്നതിലും സുഗന്ധ വ്യഞ്ജന വ്യപാരത്തിൻ്റെ ഉള്ളു കള്ളികൾ മന സ്സിലാക്കുന്നതിലും ഈ രണ്ട് പേരുടെയും അനുഭവവും അറിവും ഗാമക്ക് ഏറെ ഉപയോഗപ്പെട്ടിട്ടുണ്ട്. ആദ്യം അച്ഛൻ ഗാമയെ ആണ് പോർട്ടുഗീസ് രാജാവ് ഈ യാ ത്രയ്ക്കായി നിശ്ചയിച്ചിരുന്നത് അദ്ദേഹത്തിന്റെ അകാല മരണമാണ് മകൻ കൊച്ചുഗാമക്ക് (വാസ്കോ നറുക്ക് വീഴാൻ കാരണം. അങ്ങിനെയെങ്കിൽ വീണു കിട്ടിയ ഭാഗ്യങ്ങളുടെ തമ്പുരാൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്