സ്ത്രീകള്‍ വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തി; കേരളത്തില്‍ ബിജെപിയുടെ വലിയ വിജയത്തിന്‍റെ സൂചനയെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിങ് ബിജെപി-എൻഡിഎ മുന്നണിക്ക് അനുകൂലമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ സ്ത്രീകൾ വൻതോതിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ടുവന്നത് വലിയ വിജയത്തിന്‍റെ സൂചനയാണെന്ന് ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. സമാധാനപരമായ രീതിയിൽ വോട്ടെടുപ്പ് പൂർത്തിയാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലെ വോട്ടർമാരുടെ സജീവ പങ്കാളിത്തം രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് കരുത്തുപകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മുൻപ് ബിഹാർ, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കണ്ടതുപോലെ, ജനങ്ങൾ വൻതോതിൽ വോട്ട് രേഖപ്പെടുത്തിയപ്പോഴെല്ലാം എൻഡിഎ ഉജ്ജ്വല വിജയം നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

​ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്‍റെ വികസനത്തിനായി ബിജെപി ആറ് പ്രധാന ഗ്യാരന്‍റികൾ നൽകുന്നതായി വ്യക്തമാക്കി. തൃണമൂൽ സർക്കാരിന്‍റെ ഭരണത്തിൽ ജനങ്ങൾക്കുള്ള ഭയം മാറ്റി വിശ്വാസം വളർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നുഴഞ്ഞുകയറ്റത്തിനെതിരെ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുമെന്നും വ്യാജ രേഖകൾ ചമയ്ക്കാൻ സഹായിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർഷകർക്കായി പിഎം കിസാൻ സമ്മാൻ നിധിയിലൂടെ വർഷം 9000 രൂപ ലഭ്യമാക്കുമെന്നും നെല്ലിനും ഉരുളക്കിഴങ്ങിനും മെച്ചപ്പെട്ട താങ്ങുവില ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൽ മതുവ, നമസുദ്രന അഭയാർഥി സമൂഹങ്ങൾക്ക് സിഎഎ പ്രകാരം പൗരത്വം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പശ്ചിമ ബംഗാളിലെ കത്വയിലെ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അവരെ സഹായിച്ചവർക്കെതിരെയും നടപടി എടുക്കുമെന്നും മോദി പറഞ്ഞു.

തെക്കൻ ബംഗാളിൽ കേന്ദ്രീകരിച്ചിരിക്കുന്ന രാഷ്‌ട്രീയമായി സ്വാധീനമുള്ള അഭയാർത്ഥി കൂട്ടായ്‌മയായ മതുവ, നമസുദ്ര സമൂഹങ്ങളുടെ ഭാവി സംരക്ഷിക്കുന്നത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അല്ല മറിച്ച് ഭരണഘടനയും സിഎഎയുമാണെന്ന് മോദി പറഞ്ഞു.

ബംഗാളിലെ ബിജെപി ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്’ എന്ന മുദ്രവാക്യം പിന്തുടരുക മാത്രമല്ല എല്ലാ കൊള്ളക്കാരെയും ബംഗാളിൽ നിന്ന് തുടച്ച് നീക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ മതുവ, നാമസുദ്ര അഭയാർത്ഥി കുടംബങ്ങൾക്ക് ഒരു ഉറപ്പ് നൽകാനാണ് താൻ വന്നിരിക്കുന്നത്. നിങ്ങൾ ഒരു ടിഎംസി നേതാവിൻ്റെ പിന്തുണയിൽ അല്ല ഇവിടെ നിൽകുന്നതെന്നും ഭരണഘടനയുടെ സംരക്ഷണത്തിലാണ് നിങ്ങൾ ഇവിടെയുള്ളതെന്നും മോദി പറഞ്ഞു.

ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ സിഎഎ പ്രകാരം അഭയാർത്ഥി കുടുംബങ്ങൾക്ക് പൗരത്വം നൽകുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മോദി പറഞ്ഞു. ബിജെപി സർക്കാർ ബംഗാളിനെ വലിയ വെല്ലുവിളിയിൽ നിന്ന് മോചിപ്പിക്കും. ഇന്ത്യയിൽ നുഴഞ്ഞുകയറിവരെ പുറത്താക്കുമെന്നും മോദി പറഞ്ഞു.

“എല്ലാ നുഴഞ്ഞുകയറ്റക്കാരോടും അവരുടെ സാധനങ്ങൾ പാക്ക് ചെയ്യാൻ ഞാൻ പറയും. നിങ്ങൾക്ക് പോകാൻ സമയമായി. നുഴഞ്ഞുകയറ്റക്കാർ മാത്രമല്ല അവർക്ക് സഹായം നൽകിയവരും നടപടികൾ നേരിടേണ്ടിവരും”, മോദി മുന്നറിയിപ്പ് നൽകി.

അതേസമയം ബംഗാളിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയ ശേഷമാണ് മോദയുടെ പ്രഖ്യാപനം. എല്ലാ ഹിന്ദു അഭയാർതഥികൾക്കും പൗരത്വവും പുനരധിവാസവും വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.

“ബിജെപി ബംഗാളിനെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകനാണ് ഉദ്ദേശിക്കുന്നത്. ടിഎംസിയുടെ ക്രൂരത നിറഞ്ഞ ഭരണത്തിൽ നിന്നും ഭയത്തിൽ നിന്നും വിശ്വാസമാക്കി മാറ്റുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ആ മാറ്റത്തിനുള്ള മുഴുവൻ ബ്ലൂപ്രിൻ്റും ബിജെപി പ്രകടന പത്രികയിൽ ഉണ്ട്”, മോദി പറഞ്ഞു.

“മെയ് നാലിന് വരുന്ന ഫലത്തിൻ്റെ ട്രെയിലാറാണ് ഇവിടെ കാണുന്ന ജനപങ്കാളിത്തം. നിങ്ങളുടെ ആവേശം, ഉത്സാഹം, ഊർജ്ജം, ദൃഢനിശ്ചയം എന്നിവ ഞാൻ കാണുന്നു. ഭയത്തിന് മുകളിൽ വിശ്വാസം വിജയിക്കുന്നതിൻ്റെ പ്രഖ്യാപനമാണിത്. ബംഗാൾ മാറ്റത്തിന് തയ്യാറാണ്”, മോദി പറഞ്ഞു.വലിയ വോട്ടിങ്ങും സ്‌ത്രീകളുടെ ശക്തമായ പങ്കാളിത്തവുമുള്ളിടത്തെല്ലാം ബിജെപി-എൻഡിഎയ്‌ക്ക് വൻ ഭൂരിപക്ഷം ലഭിച്ചു. ബംഗാളിലും ബിജെപി വിജയത്തിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 15 വർഷത്തെ ടിഎംസിയുടെ ഭരണം ബംഗാളിലെ ഓരോ പൗരനും, ഓരോ കുടുംബത്തിനും ഭയം മാത്രമാണ് നൽകിയത്. ഈ തെരഞ്ഞെടുപ്പ് ആ ഭയം ഇല്ലാതാക്കാനാണെന്നും മോദി പറഞ്ഞു.

അതേസമയം എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സിഎ ഉറപ്പാക്കുകയും എഴാം ശമ്പള കമ്മീഷൻ നടപ്പാലാക്കുക, സ്‌ത്രീകൾക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം , തൊഴിലില്ലാത്ത ഓരോ യുവാവിനും 3,000 രൂപ ധനസഹായം തുടങ്ങി നിരവധി വാഗ്‌ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്.

ബംഗാളിലെ സഹോദരിമാർക്കും പെൺമക്കൾക്കും എപ്പോൾ വേണമെങ്കിലും എവിടെയും വരാനും പോകാനും കഴിയും. സ്‌ത്രീ സുരക്ഷ ഉറപ്പാക്കാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. ബിജെപി അഴിമതി ഇല്ലാതാക്കുകയും ടിഎംസിയുടെ കൊള്ള തടയുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.

ബിജെപി അധികാരത്തിൽ വന്നാൽ ക്ഷേമ പദ്ധതികൾ നിർത്തലാക്കുമെന്ന് ഭരണപക്ഷം തെറ്റായി പറയുന്നതാണെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഒരു പദ്ധതിയും നിർത്തലാക്കില്ലെന്നും മോദി ബംഗാളിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.

അതേസമയം ടിഎംസി ഉരുളക്കിഴങ്ങ് കർഷകരെ വഞ്ചിക്കുകയാണെന്ന് മോദി പറഞ്ഞു. എംഎസ്‌പിയിൽ ഉരുളക്കിഴങ്ങ് വാങ്ങുമെന്ന് അവർ കർഷകർക്ക് വാഗ്‌ദാനം ചെയ്‌തു. പക്ഷെ അതെല്ലാം ഇപ്പോൾ ചീഞ്ഞഴുകുകയാണെന്ന് മോദി പറഞ്ഞു.

“ബിജെപി അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രി-കിസാൻ പദ്ധതി പ്രകാരം ബംഗാളിലെ കർഷകർക്ക് പ്രതിവർഷം 9,000 രൂപ ലഭിക്കും. കേന്ദ്രത്തിൽ നിന്ന് 6,000 രൂപയും ബംഗളിലെ ബിജെപി സർക്കാരിൽ നിന്ന് 3,000 രൂപയും ലഭിക്കും”, മോദി പറഞ്ഞു.

“ബംഗാളിൽ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ആദ്യ മന്ത്രിസഭാ യോഗം ചേരും. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്‌മാൻ ഭാരത് യോജന നടപ്പിലാക്കും. ഇത് മോദിയുടെ ഉറാപ്പാണ്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

betpark betpark kolaybet kolaybet