ജനന സർട്ടിഫിക്കറ്റ് വ്യാജം; വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ

ഭോപ്പാൽ: വൈറൽ കുംഭമേള പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി സിനിമയിൽ അഭിയിക്കുകയായിരുന്നു. ഇവർക്ക് പ്രായപൂർത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് ഫർമാൻ ഖാനെതിരെ ഗുരുതരമായ നിയമനടപടികൾ ആരംഭിച്ചത്.കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് പെണ്‍കുട്ടിയുടെ ജനനത്തീയതി 2009 ഡിസംബര്‍ 30 ആണ്. പെൺകുട്ടിയ്ക്ക് വിവാഹ സമയത്ത് 16 വയസ്സ് മാത്രമായിരുന്നു പ്രായം എന്നാണ് കണ്ടെത്തല്‍. കൂടാതെ വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരളവും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡിജിപിമാരെ ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്

onwin