വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കാന്‍ ഇക്കുറി മലയാളികളും

കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവ മലയാളി ആര്‍ക്കിടെക്റ്റുകളുടെ രൂപകത്പ്പനകള്‍ ‘വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ 2026’ലെ മത്സര വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന മാജിക് ലൈന്‍ സ്റ്റുഡിയോയിലെ അശ്വിന്‍ വാസുദേവനും രാധികാ സുകുമാറും രൂപകത്പ്പന ചെയ്ത ‘സോയില്‍ സ്‌റ്റോറീസ് പവലിയനും’ ചെറുകുളത്ത് പ്രവര്‍ത്തിക്കുന്ന അസ്‌ലം.ഷാം ആര്‍ക്കിടെക്റ്റ്‌സിലെ ഷാം സലീം, അസ്ലം കാരാടന്‍ എന്നിവര്‍ രൂപ കത്പ്പന ചെയ്ത് ‘അയന’ റിസോര്‍ട്ടുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അശ്വിന്‍ വാസുദേവന്‍, രാധിക സുകുമാര്‍
(മാജിക് ലൈന്‍ സ്റ്റുഡിയോ)

കോഴിക്കോട് ഇരിങ്ങാടന്‍ പള്ളിയില്‍ ചെസ് അക്കാദമിയും കമ്യൂണിറ്റി ഇവന്റ് സെപെയ്‌സും ഉള്‍പ്പെടുന്ന പ്രകൃതി സൗഹൃദമായ നിര്‍മ്മിതിയാണ് സോയില്‍ സ്‌റ്റോറീസ്. 2025ലാണ് നിര്‍മാണം പൂര്‍ത്തിയായത്. കോയമ്പത്തൂരിനടുത്ത ഷോളയൂരിലാണ് അയ്‌ന റിസോര്‍ട്ട്. പ്രകൃതിയെ നോവിക്കാതെ ഭൂമിയില്‍ നിന്ന് കൊത്തിയെടുത്ത ഒരു വീടുപോലെയാണ് ഇതിന്റെ നിര്‍മ്മിതി.

ഷാം സലീം, അസ്ലം കാരാടന്‍
( അസ്ലം.ഷാം ആര്‍ക്കിടെക്റ്റസ്)

2026 നവംബര്‍ 18 മുതല്‍ 20 വരെ അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലില്‍ നടക്കുന്ന വേള്‍ഡ് ആര്‍ക്കിടെക്്ചര്‍ ഫെസ്റ്റിവലില്‍ ലോകത്തെ മികച്ച വാസ്തുശില്‍പ്പ രൂപകത്പ്പനകളോടൊപ്പം മത്സരിക്കാന്‍ ഇക്കുറി മലയാളി സാനിധ്യവുമുണ്ടാകും.

സോയില്‍ സ്‌റ്റോറീസ് പവലിയന്‍

onwin