വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു; ചികിത്സയിലിരുന്ന യുവതി മരിച്ചു

തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ്കടിയേറ്റ്മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിഎട്ട്മണിയോടെയായിരുന്നു സംഭവം.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മക ന്ചോറ്കൊടുക്കുന്നതിനിടെയാണ്ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുടസഹകരണ ആശുപത്രിയിൽചികിത്സയിലിരിക്കെ ബുധനാഴ്ചപുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരംവ്യാഴാഴ്ചഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.