80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം; ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സംസ്ഥാനത്തും വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തൽ.

ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല എന്നത് ശ്രദ്ധേയമായി. വിവിധ സേനാവിഭാഗങ്ങൾ, എൻ.സി.സി., സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവരുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. വ്യോമസേനാ ഹെലികോപ്റ്ററിൽനിന്ന് പുഷ്പവൃഷ്ടിയും നടന്നു.

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജാതി, മത വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ജനാധിപത്യബോധം, മതേതരത്വം, തുല്യത എന്നിവയാണ് കേരളത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ സർക്കാർ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നേരത്തെ വിവാദം നിലനിന്നിരുന്നു. ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ സർക്കാർ നിർദേശത്തിൽ ഭൗതിക ആഘോഷങ്ങളിൽ ദേശീയപതാക ഉയർത്തുന്നതിനൊപ്പം വന്ദേമാതരം ആലപിക്കണമെന്നും പറഞ്ഞിരുന്നു