കോഴിക്കോട്: 1മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്) മില്‍ക്ക് ബട്ടൂര വിപണിയിലിറക്കി. പെരിങ്ങളത്തെ എംആര്‍ഡിഎഫ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാനും എംആര്‍ഡിഎഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ്.മണി എംആര്‍ഡിഎഫ് ട്രസ്റ്റി പി.പി. സത്യന് നല്‍കി മില്‍ക്ക് ബട്ടൂര വിപണിയിലിറക്കി. മില്‍മ പാല്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന 10 ബട്ടൂരകളടങ്ങിയ പാക്കറ്റിന് 55 രൂപയാണ് വില. മില്‍മ പാര്‍ലറുകള്‍, ഷോപ്പികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. പാക്കറ്റില്‍ ലഭിക്കുന്ന ബട്ടൂര തിളച്ച വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുത്താല്‍ മാത്രം മതി.

അടുത്തിടെ പുറത്തിറക്കിയ ഗീ ഉപ്പുമാവ്, ബട്ടര്‍ ഇടിയപ്പം, ഗീ ചപ്പാത്തി, പുളിശേരി, പാലടപായസം, റെഡി ടു കുക്ക് വെജിറ്റബിള്‍ ബിരിയാണി തുടങ്ങിയ ഉത്പ്പന്നങ്ങളെല്ലാം വിപണിയില്‍ ഏറെ പ്രിയങ്കരമായിട്ടുണ്ട്. മില്‍മ പുറത്തിറക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിക്കുയും അവ ജനപ്രിയമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മില്‍മ ഫുഡ് ഡിവിഷന്‍ രൂപവത്ക്കരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ചെയര്‍മാന്‍ കെ.എസ്്. മണി പറഞ്ഞു.
ചടങ്ങില്‍ മലബാര്‍ മില്‍മ ഡയറക്ടര്‍ പി.ശ്രീനിവാസന്‍, എം.ആര്‍ഡിഎഫ് ട്രസ്്റ്റി സുജാത, സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ്, മില്‍മ സീനിയര്‍ ഡെയറി മാനേജര്‍ മാത്യു വര്‍ഗീസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് പി.ആര്‍, ഫിനാന്‍സ് മാനേജര്‍ ജയനാരായണന്‍ വി.പി എന്നിവര്‍ സംസാരിച്ചു.
