കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ദിവ്യമായ കലാവൈഭവത്തില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ടെംപിള്‍ ജ്വല്ലറി കളക്ഷനായ ‘തന്‍വിക’ പുറത്തിറക്കി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയുമെല്ലാം ദൈവിക രൂപമായ ലക്ഷ്മിദേവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആരാധനയുടെയും കലാവൈഭവത്തിന്റെയും അടയാളമായാണ് ‘തന്‍വിക’യിലെ ഓരോ ആഭരണങ്ങളും ഒരുക്കിയിട്ടുള്ളത്.
പാരമ്പര്യ കലാവൈഭവം തുളുമ്പുന്ന ഡിസൈനുകളിലൂടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘തന്‍വിക’ പുറത്തിറക്കിയത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടി ദിവ്യ പിള്ളയാണ് ഈ സവിശേഷമായ ആഭരണ ശേഖരം അനാവരണം ചെയ്തത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ. എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദക്ഷിണേന്ത്യന്‍ ടെംപിള്‍ ജ്വല്ലറി പാരമ്പര്യത്തിലെ ദൃശ്യഭംഗിയും സൂക്ഷ്മമായ അടയാളങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ‘തന്‍വിക’ ആഭരണ ശേഖരം. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട രൂപങ്ങള്‍, പരമ്പരാഗത ദക്ഷിണേന്ത്യന്‍ ആഭരണ ശൈലികള്‍, ക്ലാസിക്കല്‍ ശില്‍പ്പ ശൈലികള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാരമ്പര്യ തനിമയും സാംസ്‌കാരികമായും കലാപരമായും സവിശേഷതകളുമുള്ള ആഭരണങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായാണ് ഈ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്. വിവാഹങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, ചെയിനുകള്‍, പെന്‍ഡന്റുകള്‍ എന്നിവ ‘തന്‍വിക’ ആഭരണ ശേഖരത്തിലുണ്ട്.
ദക്ഷിണേന്ത്യയിലെ ആഭരണ പാരമ്പര്യത്തില്‍ ടെംപിള്‍ ജ്വല്ലറിക്ക് സാംസ്‌കാരികമായും വൈകാരികമായും വലിയ പ്രാധാന്യമുണ്ടെന്നും പൈതൃകം വിളിച്ചോതുന്ന ഡിസൈനുകളിലൂടെ ആ സമ്പന്നത പ്രതിഫലിപ്പിക്കാനാണ് തന്‍വികയിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ‘ഇത്തരം പ്രത്യേക ശേഖരങ്ങള്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് ആര്‍ട്ടിസ്ട്രി ഷോറൂം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഗുണമേന്മയും സുതാര്യതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ, കരകൗശല വൈദഗ്ധ്യത്തിനും ഫിനിഷിംഗിനും ഈ ശേഖരത്തില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
തന്‍വികയുടെ വരവോടെ, പാരമ്പര്യ കലാവൈഭവവും ആധുനിക ഷോപ്പിംഗ് അനുഭവവും ഒത്തുചേരുന്ന സവിശേഷമായ ആഭരണ ശേഖരങ്ങളുടെ നിര മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വിപുലീകരിക്കുകയാണ്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി നല്‍കിവരുന്ന മലബാര്‍ പ്രോമിസുകള്‍ ‘തന്‍വിക’ ആഭരണ ശേഖരത്തിനും ലഭ്യമാണ്. സുതാര്യമായ പ്രൈസ് ടാഗ്, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, HUID ഹാള്‍മാര്‍ക്കിംഗ്, ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, ആജീവനാന്ത മെയിന്റനന്‍സ് സൗകര്യം, സ്വര്‍ണ്ണത്തിന് 100 ശതമാനം എക്‌സചേഞ്ച് മൂല്യം, ബൈബാക്ക് പോളിസി, തുടങ്ങിയ പ്രോമിസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ അന്തിമ വ്യാപാര ലാഭത്തിന്റെ 5 ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിവിധ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.
