ബെൽജിയത്തെതകർത്ത് മെറിനോ വീണ്ടും ഹീറോയായി; സ്പെയിൻ സെമിയിൽ

ലോസ് ആഞ്ചലസ് :ഫിഫ ലോകകപ്പ്ക്വാർട്ടർഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു (FIFA World Cup 2026 Quarter Final Spain vs Belgium). അവസാന നിമിഷങ്ങളിൽ സൂപ്പർ സബ്ബായിഇറങ്ങിസ്പെയിനായിവിജയഗോൾനേടിയ മിഖേൽ മെറിനോയാണ് ടീമിനെ സെമിയിലേക്ക് നയിച്ചത്.നേരത്തെപോർച്ചുഗലിനെതിരായമത്സരത്തിലുംതാരംവിജയഗോൾ നേടിയിരുന്നു. സെമി ഫൈനലിൽ ഫ്രാൻസാണ് സ്പെയിന്റെഎതിരാളികൾ. യൂറോ 2024 സെമി ഫൈനലിന്റെആവർത്തനമായിരിക്കും ഈ മത്സരം. 2010 ൽ ലോകകപ്പ്കിരീടം നേടിയതിന്ശേഷംസ്പെയിൻആദ്യമായാണ്ലോകകപ്പിന്റെസെമിഫൈനലിൽ എത്തുന്നത്.

ആവേശകരമായമത്സരത്തിന്റെആദ്യപകുതിയിൽ മുപ്പതാംമിനിറ്റിൽമിഡ്ഫീൽഡർഫാബിയൻറൂയിസിലൂടെ സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ മികച്ച പോരാട്ടം പുറത്തെടുത്തബെൽജിയം നാൽപ്പതാം മിനിറ്റിൽ ഫോർവേഡ് ചാൾസ് ഡി കെറ്റെലറെയുടെമനോഹരമായ ഹെഡ്ഡറിലൂടെ സമനില പിടിച്ചു. ഈ ഗോളോടെലോകകപ്പുകളിൽ ഗോൾ വഴങ്ങാതെ 649 മിനിറ്റുകൾപിന്നിട്ടസ്പെയിന്റെ ലോകറെക്കോർഡ് അവസാനിച്ചു.

ആദ്യപകുതിയിൽഇരുടീമുകളും ഓരോ ഗോൾ വീതം നേടിസമനിലയിൽപിരിഞ്ഞു. പതിനെട്ട് വയസോ അതിൽ താഴെയോ പ്രായമുള്ളപ്പോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന ലോക റെക്കോർഡ് സ്പെയിന്റെ കൗമാര താരം ലാമിൻ യമാൽഈമത്സരത്തോടെസ്വന്തമാക്കി.താരത്തിന്റെആറാമത്തെലോകകപ്പ് മത്സരമായിരുന്നു ഇത്.

രണ്ടാം പകുതിയിൽ എഴുപത്തിയൊന്നാം മിനിറ്റിൽബെൽജിയത്തിന്റെഇതിഹാസഗോൾകീപ്പർ തിബോ കോർട്ടുവ പരിക്ക് മൂലം കളം വിട്ടത് അവർക്ക്വലിയതിരിച്ചടിയായി. പകരക്കാരനായി മാഞ്ചസ്റ്റർയുണൈറ്റഡിന്റെ സെനെ ലാമൻസ് ഗോൾവലയ്ക്ക്മുന്നിലെത്തി.മത്സരംസമനിലയിലേക്ക്നീങ്ങുമെന്ന്കരുതിയിരിക്കെഎൺപത്തിയെട്ടാംമിനിറ്റിൽപകരക്കാരനായി ഇറങ്ങിയ മിഖേൽ മെറിനോ സ്പെയിന്റെ വിജയഗോൾ നേടി.

കുബാർസിയുടെ ലോങ് റേഞ്ച് ഷോട്ട് ബെൽജിയം പകരക്കാരൻഗോൾകീപ്പർലാമൻസ്തടുക്കുന്നതിൽ വരുത്തിയ പിഴവിൽ നിന്നുള്ളറീബൗണ്ടിലൂടെയാണ് മെറിനോ ഗോൾ വലയിലാക്കിയത്.ഇഞ്ചുറി ടൈമിൽസമനിലപിടിക്കാനുള്ള മികച്ച അവസരം ബെൽജിയത്തിന്ലഭിച്ചെങ്കിലും അലക്സിസ് സെയ്‌ലെമേക്കേഴ്‌സിന്റെ ക്രോസ് സ്പെയിൻ പ്രതിരോധം ഹെഡ്ഡ് ചെയ്ത്ഒഴിവാക്കുകയായിരുന്നു.

onwin