ഞാൻ ശ്രമിച്ചു…
തീവ്രമായി ശ്രമിച്ചു…
ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്…
ഇവിടെ വെച്ചു തന്നെ എല്ലാം അവസാനിപ്പിക്കുന്നു…
അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടുംമതിയാകാത്ത് ഫുട്ബോൾദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പംസുൽത്താനായിഅവനെയുംഫുട്ബോൾലോകംപ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ ഒരുവശത്ത്നിന്ന്ഒഴുകിയൊഴുകിഗോൾമുഖത്തേക്ക്പടർന്നുകയറുന്നവൻ.ഗോളടിക്കുന്നതിനപ്പുറംപന്തുമായി കുശലം പറഞ്ഞ്നൃത്തംചെയ്ത്ആനന്ദിപ്പിക്കുന്നവൻ. സമ്പത്തോളം കാലിൽ ആവാഹിച്ച ഈ തലമുറയിലെ മാന്ത്രികൻ കാലംകണ്ണടച്ച്ക്രൂരതകാട്ടിയപ്പോൾ പരുക്കുകളുടെ കൂരമ്പേറ്റ്സർവ്വതുംനഷ്ടപ്പെട്ട്അവൻപടിയിറങ്ങുകയാണ്.
ഫുട്ബോളിന്റെതാളുകളിൽ ഇത്രയധികം തവണ പരുക്ക് വഴിമുടക്കിയതാരംഉണ്ടാകാനിടയില്ല. ഒന്ന് കൂട്ടി നോക്കിയാൽ നെയ്മറിന്റെ കരിയറിന്റെ പ്രധാനസമയത്തെനാല്കൊല്ലമാണ്പരുക്ക്കവർന്നെടുത്തത്. ആകെകളിച്ചത് നൂറ്റുമുപ്പത് മത്സരങ്ങൾ, ഗോൾ നേട്ടം എൺപത്. സാക്ഷാൽ പെലെയേയും പിന്നിലാക്കി കുതിച്ചവന്ബ്രേക്കിടേണ്ടിവന്നത് പരുക്കിന് മുന്നിൽ മാത്രം. ലോകപ്പിന് മുൻപത് ദേശീയ ടീമിൽ നിന്ന്പുറത്തിരിക്കേണ്ടി വന്നത് 981 ദിവസം. അതിന്റെ വേദനയുംനിരാശയുമൊക്കെഅലിഞ്ഞില്ലാതായത്ആമഞ്ഞക്കുപ്പായംവീണ്ടുംമാറോട്ഒട്ടിയപ്പോഴായിരുന്നു.ഇത്തവണപിഴക്കില്ലെന്ന് പ്രതീക്ഷിച്ചു. ഇനിയും പരീക്ഷണങ്ങൾ ബാക്കിയുണ്ടെന്ന് അവൻ കരുതിയില്ല. അവസാന നിമിഷംകിട്ടിയപെനാൽറ്റിയെടുക്കുന്നനേരംകണ്ടതാണ്. നേരത്തെഒന്ന്തട്ടിയകറ്റിയനൈലാൻഡിന്ഒന്നെത്തിനോക്കാൻ പോലുമുള്ള അവസരം നെയ്മർ നൽകില്ല. ആദ്യ പെനാൽറ്റി കിട്ടുമ്പോൾ അവനുണ്ടായിരുന്നുവെങ്കിൽ തങ്ങൾക്ക്ലീഡെടുത്തേനെയെന്ന് ബ്രസീൽ ആരാധകർ കട്ടായം പറയുന്നു. സത്യമാണ്. അയാളുടെ നെഞ്ചുറപ്പ് പലകുറിനമ്മളെഅത്ഭുതപ്പെടുത്തിയിട്ടുണ്ടല്ലോ.
ബ്രസീലിയൻകുപ്പായത്തി ൽകൈവശമുള്ളത്കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് മെഡലുമണ്.ഗോളെണ്ണവുംകിരീടത്തിന്റെ വലിപ്പവും മാത്രം തൂക്കി നോക്കി വിലയിട്ട് ആരാധിക്കുന്ന രീതി ഫുട്ബോളിളില്ല.അങ്ങനെ തുടരുന്നിടത്തോളംനെയ്മർ ഇതിഹാസങ്ങളുടെപട്ടികയിലുണ്ടാകും.പ്രിയപ്പെട്ടനെയ്മർനോർവേ തന്ന ഷോക്കിനിടെ ഞങ്ങളറിഞ്ഞിരുന്നില്ല,നിങ്ങൾപെയ്തൊഴിയുകയാണെന്ന്.
