സഹകരണ മേഖലയുടെ വളര്‍ച്ചക്ക് സ്വയംഭരണാവകാശം അനിവാര്യം: ദേശീയ സെമിനാര്‍

കോഴിക്കോട്: സഹകരണ മേഖലയില്‍ സ്വയംഭരണാവകാശം നടപ്പിലാക്കേണ്ടത് മേഖലയുടേയും സഹകരണ സ്ഥാപനങ്ങളുടേയും വളര്‍ച്ചക്ക് അനിവാര്യമാണെന്ന് സഹകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ദേശീയ സെമിനാര്‍. സ്വയംഭരണാവകാശമില്ലാത്തത് സമയ ബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കാക്കുന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ക്ക് തടസമാകുന്നുവെന്ന് സെമിനാര്‍ വിലയിരുത്തി. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മില്‍മയും ദേശീയ ക്ഷീര വികസന ബോര്‍ഡും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഹോട്ടല്‍ ഗോകുലം ഗ്രാന്റില്‍ നടന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്തു.


സോഷ്യലിസം പോലെ തന്നെ എല്ലാ രാഷ്ട്രീയധാരയിലുള്ളവരും അംഗീകരിക്കുന്ന
ഐഡിയോളജിയാണ് സഹകരണ പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.ഭാരതത്തിന് സ്വീകാര്യമായ ഒരു സാമ്പത്തിക പദ്ധതിയുണ്ടെങ്കില്‍ അത് സഹകരണ മേഖലയിലാണ്.സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കേരളം ആ മേഖലയില്‍ നേട്ടം കൈവരിച്ച സംസ്ഥാനം കൂടിയാണെന്നും ജസ്റ്റിസ് നഗരേഷ് പറഞ്ഞു

കേരളത്തില്‍ മില്‍മ ശക്തമായ റീട്ടെയില്‍ ശൃംഖലയും വിശ്വസ്തമായ ഉപഭോക്തൃ അടിത്തറയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് സി. ഷാ പറഞ്ഞു. ദേശീയ സഹകരണ നയം സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന ഒരു സമഗ്ര ചട്ടക്കൂടാണ്. സഹകരണ സംഘങ്ങളുടെ സ്വയംഭരണം ശക്തിപ്പെടുത്തുക, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും സഹകരണ പ്രസ്ഥാനം വ്യാപിപ്പിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും മീനേഷ് സി.ഷാ പറഞ്ഞു.

വലിഞ്ഞു മുറുക്കുന്ന നിയമങ്ങള്‍ യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളനാവാതെ സഹകരണ മേഖലയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മ മാനേജിംഗ് ഡയരക്ടര്‍ ആസിഫ് കെ.യൂസഫ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, ദേശീയ ക്ഷീരവികസന ബോര്‍ഡ് റീജണല്‍ ഹെഡ് റോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. മില്‍മ ഭരണ സമിതി അംഗങ്ങളായ പി.പി. ശ്രീനിവാസന്‍ സ്വാഗതവും പി.പി. നാരായണന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ‘സഹകരണ സ്ഥാപനങ്ങളുടെ സ്വയം ഭരണവും സ്വാതന്ത്ര്യവും’, ‘ഡെയറിമേഖലയിലെ സ്വയംഭരണവും ജനാധിപത്യവും’ എന്നീ വിഷയങ്ങളെ അധികരിച്ചു സെമിനാര്‍ നടന്നു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.പ്രേംലാല്‍ തീം പ്രസന്റേഷനും ഡോ.എ.കെ.സക്കീര്‍ ഹുസൈന്‍ ( ഡയറക്ടര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ്), പ്രഫ. ഇ.ജി രഞ്ജിത്ത് കുമാര്‍ ( മുന്‍ ഡീന്‍ കോളജ് ഓഫ് കോ -ഓപ്പറേഷന്‍ ബാങ്കിംഗ് ആന്റ് മാനേജ്മെന്റ്) എന്നിവര്‍ വിഷയാവതരണവും നടത്തി. എന്‍ഡിഡിബി റീജണല്‍ ഹെഡ് റോമി ജോക്കബ് മോഡറേറ്ററും മില്‍മ ഭരണസമിതി അംഗങ്ങളായ കോരന്‍, പ്രബില പി.എം. എന്നിവര്‍ സഹ മോഡറേറ്റര്‍മാരുമായിരുന്നു.

സഹകരണ മേഖലയിലെ ദേശീയ തലത്തിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന സെഷനില്‍ സംഗ്രം ചൗദരി ( എംഡി ബാനസ്‌കന്ദ മില്‍ക്ക് യൂണിയന്‍ -ഗുജറാത്ത്), ശശീധര യാലെ ( മുന്‍ കോ- ഓപ്പറേറ്റീവ് അഡീഷണല്‍ റജിസ്ട്രാര്‍-കര്‍ണാടക) എന്നിവര്‍ സംസാരിച്ചു. ‘സഹകരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനപരമായ സ്വയംഭരണത്തിന്റേയും ജനാധിപത്യ ഭരണത്തിന്റേയും നിമപരമായ വിഷയങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ അഡ്വ. വിഷ്ണു ജയപാലന്‍ സംസാരിച്ചു. ‘പാലുത്പാദന കമ്പനികളുടെ വിജയഗാഥ’ എന്ന സെഷനില്‍ പി. ഗോപാലകൃഷ്ണന്‍ (എംഡി സംഘം മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി ആന്ധ്രപ്രദേശ്) വിഷയാവതരണം നടത്തി. സമാപന ചടങ്ങില്‍ റോമി ജോക്കബ് ( റീജണല്‍ ഹെഡ് -എന്‍ഡിഡിബി), രാരരാജ് ( മാനേജിംഗ് ഡയറക്ടര്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍), വില്‍സണ്‍.ജെ പുറവക്കാട്ട് (എം.ഡി മില്‍മ എറണാകുളം മേഖലാ യൂണിയന്‍),വിനോദ് കുമാര്‍ (സീനിയര്‍ മാനേജര്‍ മലബാര്‍ മില്‍മ) എന്നിവര്‍ സംസാരിച്ചു.

onwin