കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊടുവിൽ കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഇന്ന് മുതൽ ജോലിക്ക് കയറേണ്ടതില്ലെന്ന് വ്യക്തമാക്കി വൈസ് ചാൻസലർ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധിമൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. പിരിച്ചുവിടലോടെ കലാമണ്ഡലത്തിന്റെ പ്രവർത്തനം പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് അധികൃതർ.