ഐഡിബിഐ ബാങ്കിന്റെ 60.72% ഓഹരി ഫെയർഫാക്സിന് വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ അനുമതി

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികൾ കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനത്തിന് വിൽക്കാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 52,878 കോടി രൂപയുടേതാണ് ഇടപാട്. ഒക്ടോബർ 14-നാണ് സാമ്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) തീരുമാനമെടുത്തത്.

കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) 30.24 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. ഇടപാട് പൂർത്തിയാകുന്നതോടെ കേന്ദ്രസർക്കാരിന് 15 ശതമാനവും എൽഐസിക്ക് 19 ശതമാനവും ഓഹരികൾ ശേഷിക്കും.

ഓഹരിയൊന്നിന് 81 രൂപ നിരക്കിലാണ് ഫെയർഫാക്സ് ഏറ്റെടുക്കൽ നടത്തുന്നത്. സ്വതന്ത്ര ഏജൻസികൾ നിർണയിച്ച 75.99 രൂപയുടെ മാനദണ്ഡ വിലയേക്കാൾ ഉയർന്നതാണ് ഈ തുക.

ഇന്ത്യയുടെ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ ഇടപാടായി ഇത് മാറുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ, ഏറ്റെടുക്കൽ പൂർത്തിയാകുന്നതിന് റിസർവ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള അനുമതികളും നടപടികളും ആവശ്യമാണ്.

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയിലൂടെ ബാങ്കിന്റെ നടത്തിപ്പിൽ ഫെയർഫാക്സിന് നിർണായക പങ്കാളിത്തം ലഭിക്കും. ദീർഘകാലമായി തുടരുന്ന സ്വകാര്യവൽക്കരണ നടപടികളിലെ പ്രധാന ചുവടുവയ്പ്പായാണ് ഈ നീക്കം