സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് ₹15 ആക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്.

ഡീസൽ ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ വർധിച്ചതിനാൽ നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് പ്രതിസന്ധിയിലാണെന്നാണ് ഉടമകളുടെ വാദം. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽ